ആലപ്പുഴ: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിനെ തുടർന്ന് സിപിഎം നിയമിച്ച അന്വേഷണ കമ്മീഷന്റെ (Commission) തെളിവെടുപ്പ് തുടരുന്നു. രണ്ടാം ദിവസമാണ് അന്വേഷണ സംഘം തെളിവെടുപ്പ് തുടരുന്നത്. എഎം ആരിഫ് എംപി കമ്മീഷന് മുൻപാകെ വിവരങ്ങൾ കൈമാറി.
അന്വേഷണ കമ്മീഷൻ അംഗങ്ങളായ എളമരം കരീമും കെജെ തോമസും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും പങ്കെടുക്കും. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നിന്ന് കമ്മിഷന് മുൻപാകെ ഹാജരായ ഭൂരിപക്ഷം പേരും സുധാകരന് എതിരായ നിലപാടെടുത്തുവെന്നാണ് റിപ്പോർട്ടുകൾ.
ALSO READ: G Sudhakaran: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴചയിൽ ജി സുധാകരനെതിരെ പാർട്ടിതല അന്വേഷണം
അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്ചയെ സംബന്ധിച്ച് എളമരം കരീം, കെജെ തോമസ് എന്നിവരുൾപ്പെടുന്ന കമ്മീഷനാണ് അന്വേഷണം നടത്തുന്നത്. കമ്മീഷൻ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ജി സുധാകരനെതിരെ നടപടി വേണമോയെന്ന കാര്യത്തിൽ പാർട്ടി തീരുമാനം കൈക്കൊള്ളുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...