ആലപ്പുഴ: തനിക്കെതിരായ പാര്‍ട്ടി അന്വേഷണത്തില്‍ കവിതയിലൂടെ വിമര്‍ശനമുന്നയിച്ച മുന്‍ മന്ത്രിയും സിപിഎം നേതാവുമായ (CPM Leader) ജി.സുധാകരന് കവിതയിലൂടെ മറുപടി നൽകി ഡിവൈഎഫ്ഐ (DYFI) നേതാവ്. ഒരു തരത്തിലും നന്ദി കിട്ടാത്ത പണികളാണ് ചെയ്തതതെന്നും നവാഗതര്‍ക്കായി വഴിമാറുന്നെന്നും സുധാകരന് കവിതയിലൂടെ വ്യക്തമാക്കിയിരുന്നു. കലാ കൗമുദിയിലാണ് ഈ കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തലമുറയെ ക്ഷണിക്കുന്നതാണ് വാരികയില്‍ പ്രസിദ്ധീകരിച്ച തന്റെ കവിതയെന്നും ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നുമാണ് സുധാകരന് ഫേസ്ബുക്കിൽ കവിത പോസ്റ്റ് ചെയ്തതിനൊപ്പം കുറിച്ചത്. നാം ചെയ്തതിന്റെ ഗുണങ്ങള്‍ ഗുണങ്ങളായി തന്നെ എന്നിലെത്തുമെന്നതു മാത്രമാണ് സത്യമെന്നാണ് ഡിവൈഎഫ്ഐ അമ്പലപ്പുഴ മേഖല പ്രസിഡന്റ് അനു കോയിക്കല്‍ ഇതിന് മറുപടി നല്‍കിയിരിക്കുന്നത്.
ഞാന്‍ എന്ന പേരിലാണ് ജി.സുധാകരന്റെ പേര് പരാമര്‍ശിക്കാതെയുള്ള കവിത അനു കോയിക്കല്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് (Facebook post) ചെയ്തിരിക്കുന്നത്. അമ്പലപ്പുഴയിലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ജി.സുധാകരനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. അന്വേഷണ കമ്മീഷന്റെ മുൻപിൽ ജി.സുധാകരനെതിരെ നിരവധി പരാതികളാണ് ഉയർന്ന് വന്നത്. ഈ സാഹചര്യത്തിൽ ജി. സുധാകരന്റെ കവിതയും മറു കവിതകളും പുതിയൊരു രാഷ്ട്രീയ വിവാദത്തിനാണ് വഴിവച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...