EP Jayarajan : ഇപി ജയരാജൻ LDF കൺവീനർ; എ വിജയരാഘവന് പിബിയിലേക്കെത്തുന്ന സാഹചര്യത്തിലാണ് പുതിയ നേതൃമാറ്റം
എ വിജയരാഘവൻ പിബിയിലേക്കെത്തുന്ന സാഹചര്യത്തിലാണ് ജയരാജനെ എൽഡിഎഫ് കൺവീനറായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുത്തിരിക്കുന്നത്.
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF) കൺവീനറായി മുൻ മന്ത്രി ഇ പി ജയരാജനെ നിയമിക്കും. എ വിജയരാഘവൻ പിബിയിലേക്കെത്തുന്ന സാഹചര്യത്തിലാണ് ജയരാജനെ എൽഡിഎഫ് കൺവീനറാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശിയെ നിയമിക്കും. നിലവിലെ പൊളിറ്റിക്കൽ സെക്രട്ടറിയായ പുത്തലത്ത് ദിനേശൻ സ്ഥാനം ഒഴിയും. ദിനേശൻ സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയുടെ പത്രാധിപരമാകുമെന്ന് റിപ്പോർട്ട്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വ്യവസായം, കായികം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു ഇപി. ബന്ധുനിയമന വിവാദത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. എന്നാൽ വീണ്ടും ഇപിയെ മന്ത്രിസഭയിലേക്കെടുത്തിരുന്നു. 2011,2016 വർഷങ്ങളിലായി മട്ടന്നൂരിൽ സിപിഎം പ്രതിനിധി നിയമസഭയിലെത്തിയിരുന്നു. കഴിഞ്ഞ വർഷം സിപിഎമ്മിന്റെ രണ്ട് വട്ടം വ്യവസ്ഥയെ തുടർന്ന് നിയമസഭ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടമാറി നിന്നിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.