ആ വിഷ സര്‍പ്പങ്ങള്‍ കൊടിയ വിഷം ചീറ്റട്ടെ;വിമര്‍ശകര്‍ക്ക് പ്രതിഭ എംഎല്‍എ യുടെ മറുപടി!
സ്വന്തം പാര്‍ട്ടിയുടെ യുവജന സംഘടനയിലെ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായ
ആലപ്പുഴ:സ്വന്തം പാര്‍ട്ടിയുടെ യുവജന സംഘടനയിലെ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായ
സൈബര്‍ ആക്രമണത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് കായംകുളം എംഎല്‍എ യു പ്രതിഭയുടെ ഭാഗത്ത് നിന്നുണ്ടായത്.
വൈറസുകളെക്കാള്‍ വിഷമുള്ള ചില മനുഷ്യ വൈറസുകള്‍ സമൂഹത്തിലേക്കിറങ്ങിയിട്ടുണ്ട്.താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കിയ വര്‍ക്ക്
ഫ്രം ഹോം രീതിയാണ് നടപ്പാക്കുന്നത്,തന്റെ മണ്ഡലത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച്ച പറ്റിയിട്ടില്ല, എംഎല്‍എ വ്യക്തമാക്കി.
എംഎല്‍എ യെ വിമര്‍ശിച്ച് കൊണ്ട് രംഗത്ത് വന്ന ഡിവൈഎഫ്ഐ ക്ക് മറുപടി നല്കിയ എംഎല്‍എ വൈറസുകളെക്കാള്‍ വിഷമുള്ള ചില മനുഷ്യ വൈറസുകള്‍
സമൂഹത്തില്‍ ഇറങ്ങിയിട്ടുണ്ടെന്നും അതിനെയെല്ലാം പുച്ഛത്തോടെ തള്ളികളുയുകയാണെന്നും വ്യക്തമാക്കി.അതേസമയം പ്രശ്നത്തില്‍ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടതയാണ് വിവരം,
എംഎല്‍എ യെ വിമര്‍ശിച്ച ഡിവൈഎഫ്ഐ നേതാക്കളോട് പാര്‍ട്ടി ജില്ലാ നേതൃത്വം വിശദീകരണം ചോദിച്ചിട്ടുമുണ്ട്.
വിമര്‍ശനം ഉയര്‍ത്തുന്നവരോട് രൂക്ഷമായ ഭാഷയില്‍ തന്നെയാണ് എംഎല്‍എ യും പ്രതികരിക്കുന്നത്.
തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കൂടെയും എംഎല്‍എ വിമര്‍ശകര്‍ക്ക് മറുപടി നല്‍കുന്നുണ്ട്,
അതില്‍ ഒരു മറുപടി ഇങ്ങനെയാണ്,"ചില കൊടിയ വിഷമുള്ള ഇനം മനുഷ്യര്‍ ലോക്ക്ഡൌണ്‍ കാലഘട്ടത്തെ നമ്മളുടെ ഒക്കെ ജോലിയെ വിമര്‍ശിക്കുന്നു എന്നും വിഷം ചീറ്റുന്നു
എന്നും അറിഞ്ഞു. ആ വിഷ സര്‍പ്പങ്ങള്‍ കൊടിയ വിഷം ചീറ്റട്ടെ,നമ്മള് തിരക്കിലാണ്,വീട്ടിലിരുന്ന് നാട്ടിലെ ജോലി ചെയ്യുന്ന തിരക്കില്‍,മുഖ്യമന്ത്രി പറയുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സദാ
ജാഗരൂകരായി'',
യു പ്രതിഭ എംഎല്‍എ യുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ,