കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതി റമീസിന് ലഹരി മരുന്ന് കേസിലും ബന്ധം.  റാമീസും ലഹരിമരുന്ന് കേസിലെ അനൂപും തമ്മിലുള്ള ബന്ധം കസ്റ്റംസ് അന്വേഷിക്കും.  കേസുകൾ തമ്മിൽ ബന്ധമുണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ റമീസിനെ ചോദ്യം  ചെയ്യാൻ കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകി.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: വീണ്ടും രണ്ടായിരം കടന്നു; സംസ്ഥാനത്ത് 2479 പേർക്ക് കൊറോണ സ്ഥിരീകരിച്ചു..! 


കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് കസ്റ്റംസ് അപേക്ഷ നൽകിയിരിക്കുന്നത്.  ലഹരിമരുന്ന് കേസിലെ പ്രതിയായ അനൂപ്  മുഹമ്മദിന്റെ  ഫോണിൽ നിന്നും സ്വർണ്ണക്കടത്ത് കേസിലെ പ്രതി റമീസിന്റെ ഫോൺ നമ്പറും വിവരങ്ങളും കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും തമ്മിലുള്ള ബന്ധം അന്വേഷിക്കാൻ കസ്റ്റംസ് തീരുമാനിച്ചത്. 


Also read: ചർമ്മം കണ്ടാൽ പ്രായം തോന്നുകയേയില്ല, ശാലു മേനോന്റെ ഫോട്ടോഷൂട്ട് വൈറലാകുന്നു 


പല ആളുകളിൽ നിന്നും പണം ശേഖരിച്ച് ഹവാലയായി വിദേശത്ത് എത്തിച്ച് സ്വർണ്ണം കടത്തുകയാണ് ഇവർ ചെയ്തത്.  ഇതേ പരിപാടി ലഹരിമരുന്ന്  ഇടപ്പാടുകളിലൂടെയും ഇവർ ചെയ്തതായി സംശയമുണ്ട്.  മാത്രമല്ല ഇയാൾ ആയുധക്കടത്തിലടക്കം പ്രതിയാണ്.  ലഹരിമരുന്ന് കേസിൽ അനൂപിന്റെ കൊച്ചിയിലെ ഇടപാടുകളെക്കുറിച്ചുള്ള വിഷയങ്ങളിൽ  നാർകോട്ടിക് കൺട്രോൾ ബ്യൂറോ സഹായം ആവശ്യപ്പെട്ടാൽ എല്ലാ രീതിയിലുമുള്ള  സഹകരണവും ഉണ്ടാകുമെന്ന് ഐജി വിജയ് സാഖ്റെ പറഞ്ഞു.  ഈ അപേക്ഷയ്ക്കൊപ്പം എൻഐഎ പിടിച്ചെടുത്ത തെളിവുകൾക്ക് വേണ്ടിയും  കസ്റ്റംസ്  അപേക്ഷ നൽകിയിട്ടുണ്ട്.