തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2479 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 2255 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 149 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 2716 പേർ കൊറോണ മുക്തരായിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 59 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 71 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 36 ആരോഗ്യ പ്രവർത്തകർക്കും കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ ബാധമൂലമുള്ള 11 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 326 ആയിട്ടുണ്ട്.
Also read: തലശേരിയിൽ ബോംബ് സ്ഫോടനം; 3 പേർക്ക് പരിക്ക്.. !
ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് നിന്നും 477 പേർക്കും, മലപ്പുറത്ത് 178 പേർക്കും, കോഴിക്കോട് 167 പേർക്കും, കാസർഗോഡ് 236 പേർക്കും, തൃശൂർ 204 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 106 പേർക്കും , എറണാകുളം ജില്ലകളിൽ 274 പേർക്ക് വീതവും, പാലക്കാട് 30 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 141 പേർക്കും, കൊല്ലം 248 പേർക്കും, കണ്ണൂർ ജില്ലയിൽ 115 പേർക്കും, കോട്ടയത്ത് 178 പേർക്കും, ഇടുക്കിയിൽ 29 പേർക്കും, വയനാട് 84 പേർക്കുമാണ് ഇന്ന് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
Also read: viral video: ഓണസമ്മാനമായി ശാലു മേനോൻ പങ്കുവെച്ച വീഡിയോ..
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,93,937 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 1750 പേരെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,310 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ഇന്ന് 16 പുതിയ ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 28 ഹോട്ട്സ്പോട്ടുകളെ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 557 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.