പത്തനംതിട്ട: ജില്ലാ കോൺഗ്രസ്സ് അധ്യക്ഷൻമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ എല്ലായിടത്തും അപസ്വരങ്ങൾ. പത്തനംതിട്ട ഡി.സി.സി ഒാഫീസിൽ ഇതിനോടകം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. പി.ജെ കുര്യൻ,ആൻറോ ആൻറണി എന്നിവർക്കെതിരെയാണ് പോസ്റ്റർ. പുതിയ ഡിസിസി പ്രസിഡൻറ് സതീഷ് കൊച്ചു പറമ്പലിനെതിരെയുമാണ് പോസ്റ്റർ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ പാലോട് രവിക്കെതിരെ തിരുവനന്തപുരം ഡിസിസിക്ക് മുന്നിലും പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. അന്തിമ അംഗീകാരത്തിന് ഹൈക്കമാൻഡിന് സമർപ്പിച്ചിട്ടും ഡിസിസി പ്രസിഡൻറുമാരുടെ പേരുകളിൽ ആശയക്കുഴപ്പം തീർന്നിരുന്നില്ല. ഇത് വലിയ പ്രശ്നത്തിലേക്ക് എത്തിയതോടെയാണ് പിന്നെയും ചർച്ചകൾക്ക് കളമൊരുങ്ങിയത്. വിവാദങ്ങൾക്ക് ഒടുവിൽ ഇന്നലെ വൈകുന്നേരമാണ് ഡിസിസി അധ്യക്ഷൻമാരുടെ പേരുകൾ പ്രഖ്യാപിച്ചത്.


ALSO READ: Dcc President List: കോൺഗ്രസ്സിൽ അടി കനക്കുന്നു, വീണ്ടുമൊരു പോസ്റ്റർ- ഇത്തവണ പാലോട് രവിക്കെതിരെ


അന്തിമ പട്ടിക വന്നാൽ കോൺഗ്രസ്സിൽ ഒരു വലിയ പിളർപ്പ് തന്നെ കേന്ദ്ര നേതൃത്വം മുന്നിൽ കണ്ടിരുന്നു. പി.സി വിഷ്ണുനാഥ്, വി.ടി ബൽറാം, ശബരിനാഥൻ തുടങ്ങിയ യുവ നിരകളിലെ പേരുകളാണ് എല്ലായിടത്തും ഉയർന്നു കേട്ടിരുന്നത്. ഇത് വീണ്ടും വലിയ പ്രശ്നമാവാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.



ALSO READDcc President List: പ്രശ്നം പ്രായമായവരോ? ഹൈക്കമാൻഡിൽ സമ്മർദ്ദം, പുതിയ പേരുകൾ ഡി.സി.സി പട്ടികയിലേക്ക്?


ഇതിനോടകം വിഡി സതീശൻ,ഉമ്മൻ ചാണ്ടി,പാലോട് രവി തുടങ്ങി മിക്കവാറും പ്രധാനപ്പെട്ട എല്ലാ നേതാക്കളുടെയും പേരുകളിൽ പോസ്റ്ററുകളിൽ അതാത് ജില്ലാ ഡിസിസികൾക്ക് മുന്നിൽ നിരന്ന് കഴിഞ്ഞു. പുതിയ ലിസ്റ്റ് പ്രാബല്യത്തിൽ വന്നാൽ പാർട്ടിയിൽ ചെന്നിത്തല പക്ഷത്തിൻറെ അന്ത്യമാണെന്നും ഒരു വിഭാഗം പറയുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.