തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ തീരങ്ങളില്‍ തീരങ്ങളില്‍ വീശിയടിച്ച 'ഓഖി' ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച് അദ്ദേഹം  അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

'ഓഖി' ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. പൂന്തുറ സന്ദര്‍ശിച്ച്  സെന്‍റ്. തോമസ് പള്ളിയില്‍ കൺട്രോൾ റൂം തുറക്കാനുള്ള സൗകര്യം അദ്ദേഹം ഏര്‍പ്പാടാക്കി. പൂന്തുറയിലെ മത്സ്യത്തൊഴിലാളികളുടെ ഭാവനങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. അതുകൂടാതെ ചികിത്സയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെ അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശിച്ചു.



കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന 'ഓഖി' ചുഴലിക്കാറ്റ് കേരള, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലും കനത്ത നാശമാണ് വിതച്ചത്. ഏകദേശ കണക്കനുസരിച്ച് സംസ്ഥാനത്ത് 8 കോടിയുടെ നാശനഷ്ടമാണ് സര്‍ക്കാര്‍ വിലയിരുത്തിയത്. 'ഓഖി' ചുഴലിക്കാറ്റു മൂലം മരിച്ചവരുടെ എണ്ണം 10 ആയി.