Viral Video : ആയിരങ്ങൾക്ക് കൊടുക്കേണ്ട ഭക്ഷണത്തിൽ തുപ്പുന്ന മതപണ്ഡിതൻ, വീഡിയോ വൈറലാകുന്നു
ഒരു ചെമ്പ് നിറെയുള്ള ചോറിലും ഒരു മുസ്ലിം മത പണ്ഡിതൻ ഊതുന്നതായിട്ടോ തുപ്പുന്നതായിട്ടോ ആണ് വീഡിയോയിൽ കാണുന്നത്.
Kozhikode : മതാചാരങ്ങൾക്കും ഭക്ഷണങ്ങൾക്കും തുല്യ സ്ഥാനമാണോ എന്നൊരു ചർച്ച പലപ്പോഴും പൊതുമണ്ഡലത്തിൽ നിലനിൽക്കാറുണ്ട്. ഹലാൽ ഭക്ഷണം മാത്രമെ കഴിക്കുകയുള്ള എന്ന് വാശി പിടിക്കുന്ന ഒരു മുസ്ലീം സമുദായം മാംസത്തിന്റെ ശുദ്ധിയെ പ്രധാന ബിന്ദുവാക്കിയാണ് ന്യായികരിക്കാറുള്ളത്. എന്നാൽ മതപണ്ഡതിൻ ഊതുന്നതോ തുപ്പന്നതുമായ ഭക്ഷണം ഈ കോവിഡ് കാലത്ത് നിരവധി പേർക്ക് കൊടുക്കുന്ന എന്തടിസ്ഥാനത്തിലാണ് ഇതുവരെ ആർക്കും അറിയില്ല. അങ്ങനെയൊരു വൈറൽ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഒരു ചെമ്പ് നിറെയുള്ള ചോറിലും ഒരു മുസ്ലിം മത പണ്ഡിതൻ ഊതുന്നതായിട്ടോ തുപ്പുന്നതായിട്ടോ ആണ് വീഡിയോയിൽ കാണുന്നത്. ഇത് മതപരമായ ചടങ്ങായി കേരളത്തിൽ ചില ഭാഗങ്ങളിൽ കാണാറുണ്ടെന്നാണ് ചിലർ ഈ വീഡിയോയ്ക്ക് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മതപണ്ഡിതൻ ഖുറാൻ വചനങ്ങൾ ഓതുന്നതാണെന്ന് ഇവർ നൽകുന്ന വിശദീകരണം.
എന്നാൽ ഈ പരിഷ്കൃതസമൂഹത്തിലും അതോടൊപ്പം ഈ കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്രയ്ക്കും അനാരോഗ്യപരമായ ആചാരം നികൃഷ്ടമായി മാത്രമെ കരുതാൻ സാധിക്കൂ എന്നാണ് മറ്റൊരു വിഭാഗം വീഡിയോക്കെതിരെ കമന്റ് ചെയ്യുന്നത്.
ALSO READ : viral video: ഹോട്ടലിൽ നിന്നും തന്തൂരി റൊട്ടി കഴിക്കുന്നതിന് മുമ്പ് ഈ വീഡിയോ ശ്രദ്ധിക്കുക ..!
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഈ വീഡിയോ പങ്കുവെച്ചതോടെയാണ് സംഭവം കുറെ പേരിലേക്കെത്തിച്ചേർന്നത്. "ഇത്രയും നികൃഷ്ടമായ അനാചാരങ്ങൾ ഇന്നും ഒരു പരിഷ്കൃതസമൂഹത്തിൽ അരങ്ങേറുമ്പോഴും എന്തുകൊണ്ട് നമ്മുടെ പുരോഗമനവാദികൾ അനങ്ങുന്നില്ല" സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുകയും ചെയ്തു.
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇത്രയും നികൃഷ്ടമായ അനാചാരങ്ങൾ ഇന്നും ഒരു പരിഷ്കൃതസമൂഹത്തിൽ അരങ്ങേറുമ്പോഴും എന്തുകൊണ്ട് നമ്മുടെ പുരോഗമനവാദികൾ അനങ്ങുന്നില്ല. പണ്ടൊക്കെ യുക്തിവാദികൾ എന്നൊരു കൂട്ടരെയെങ്കിലും അവിടെയും ഇവിടെയും കാണാമായിരുന്നു. കവർസ്റ്റോറിക്കാരും പറയാതെ വയ്യാത്തവരും വായ തുറക്കാത്തതെന്തുകൊണ്ട്? ഇതൊക്കെ വെറും ബിരിയാണി മഹാമഹമായി കണക്കാക്കാം. എന്നാൽ ഈയടുത്തകാലത്ത് ഒരു പിഞ്ചു കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചതിനെക്കുറിച്ചുള്ള വാർത്ത നമ്മെ ഞെട്ടിച്ചതാണ്. ആശുപത്രിയിൽ പോകേണ്ടെന്നും ഖുർ ആൻ സൂക്തങ്ങൾ ഓതിയാൽ മതിയെന്നുമുള്ള മതശാസനയാണ് ആ മരണത്തിന് കാരണമെന്ന് തിരിച്ചറിയുമ്പോഴാണ് നമ്മുടെ തല കുനിഞ്ഞുപോകുന്നത്. അതും ഒരു കുടുംബത്തിന്റെ വ്യക്തിഗത തീരുമാനമായി നമുക്കു ചുരുക്കിക്കാണാം. ഇങ്ങനെ അനേകം ദാരുണ മരണങ്ങൾ ഇവിടെ റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട് എന്ന സത്യം അവിടെ നിൽക്കട്ടെ. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒരു വിഭാഗം ഭിഷഗ്വരവിദ്യാർത്ഥികൾ പെൺകുട്ടികളോടൊപ്പം ലൈബ്രറി പങ്കിടില്ലെന്ന് വാശി പിടിച്ചത് അരമണിക്കൂർ മാത്രം നീണ്ടുനിന്ന ടെലിവിഷൻ വാർത്തയിലവസാനിച്ചതും നാം കണ്ടു. എന്നാൽ ഏതാണ്ട് അയ്യായിരത്തിലധികം അധ്യാപകർ മതശാസനയനുസരിച്ച് കോവിഡ് വാക്സിനെടുക്കാതെ കുട്ടികളെ പഠിപ്പിക്കാൻ കേരളത്തിൽ വാശിപിടിക്കുന്നു എന്നതിനെ നമുക്ക് എങ്ങനെ കാണാൻ കഴിയും. എന്തുകൊണ്ട് നമ്മുടെ സാംസ്കാരിക ലോകം മൗനം ഭുജിക്കുന്നു? റിയാസാദി സതീശൻമാർ എന്തുകൊണ്ട് വായ തുറക്കുന്നില്ല? താലിബാൻ കേവലം തോക്കുമായി മാത്രമല്ല നമ്മെ കീഴ്പെടുത്തുന്നതെന്ന് ഇനിയും തിരിച്ചറിയാൻ കേരളത്തിനു കഴിയുന്നില്ലെങ്കിൽ മതേതരകേരളം സിറിയയിലേക്കു നടന്നടുക്കാൻ ഒരുപാടുകാതം താണ്ടേണ്ടിവരില്ല...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...