ആലപ്പുഴ: ആലപ്പുഴയിൽ എൻസിപി നേതാക്കൾ തമ്മിൽ ഏറ്റുമുട്ടൽ. സംഘടനാ തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള വാക്കു തർക്കമാണ് ഏറ്റുമുട്ടലിലേക്ക് എത്തിയത്. കയ്യാങ്കളിയിൽ മഹിളാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റിനെ  ഒരുവിഭാഗം കയ്യേറ്റം ചെയ്തതായി പരാതി.


COMMERCIAL BREAK
SCROLL TO CONTINUE READING

എൻസിപി ജില്ലാ നേതാക്കൾക്കിടയിൽ ഏറെ നാളായി നിൽക്കുന്ന ഭിന്നതയാണ് സംഘടനാ തിരഞ്ഞെടുപ്പോടുകൂടി മറനീക്കി പുറത്ത് വന്നിരിക്കുന്നത്. കുട്ടനാട് എംഎൽഎ തോമസ് കെ തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗവും എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയെ പിന്തുണയ്ക്കുന്ന മറുവിഭാഗവും തമ്മിലാണ് സംഘർഷമുണ്ടായത്. 

Read Also: Bus fare hike: ബെം​ഗളൂരു ടു കൊച്ചി 4,500- വിമാനത്തിലല്ല, സ്വകാര്യ ബസിൽ; ഓണക്കാലത്തെ കൊള്ള


ആലപ്പുഴ ബ്ലോക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭിന്നതയാണ് എൻസിപി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന സംഘർഷത്തിന് കാരണം. ഭാരവാഹികൾക്കായി ഇരുവിഭാഗവും അവകാശ വാദം ഉന്നയിച്ച് രംഗത്ത് വന്നതോടെയാണ് തർക്കത്തിലേക്ക് എത്തിയത്. തുടർന്ന് താമസിച്ചെത്തിയ നേതാക്കളെ വോട്ടെടുപ്പ് രജിസ്റ്ററിൽ ഒപ്പിടുന്നതിൽ നിന്ന് എംഎൽഎ വിലക്കിയതോടെ കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.


സംഘർഷത്തിനിടെ വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ആലീസിനെ കയ്യേറ്റം ചെയ്യാൻ ഒരുവിഭാഗം ശ്രമിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. ഇതേതുടർന്ന് ഇവർ പോലീസിൽ പരാതി നൽകി.സംഘർഷം കയ്യാങ്കളിയിൽ എത്തിയതോടെ പോലീസ് എത്തി ഇരുവിഭാഗത്തെയും പിരിച്ചു വിട്ടു. 

Read Also: Amitabh Bachchan: മഹാനായകന്‍ അമിതാഭ് ബച്ചന്‍ വീണ്ടും കോവിഡ് പോസിറ്റീവ്


സംഘർഷത്തെ തുടർന്ന് തിരഞ്ഞെടുപ്പ് നിർത്തിവെച്ചു. പരാതിയുമായി സംസ്ഥാന - ദേശീയ നേതൃത്വങ്ങളെയും പോലീസിനെയും സമീപിക്കുമെന്ന് ഇരുവിഭാഗവും വ്യക്തമാക്കി. ചിലർ മനഃപൂർവ്വം സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് തോമസ് കെ തോമസ് എംഎൽഎയുടെ പ്രതികരണം.


സുപ്രധാനമായ ബില്ല് നിയമസഭയിൽ അവതരിപ്പിച്ച ദിവസം സഭയിൽ എത്താതെ സംഘടനാ തിരഞ്ഞെടുപ്പിൽ പങ്കെടുത്ത എംഎൽഎ തോമസ് കെ തോമസിനെതിരെ എൽഡിഎഫ് സംസ്ഥാന നേതൃത്വത്തെ സമീപിക്കാനാണ് ഒരുവിഭാഗം നേതാക്കളുടെ നീക്കം. ജില്ലയിലെ സംഘടനാ പ്രശ്നത്തിൽ എന്ത് നിലപാടാണ് സംസ്ഥാന - ദേശീയ നേതൃത്വങ്ങൾ സ്വീകരിക്കുക എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.