തിരുവനന്തപുരം: ഒ. പി സമയം നീട്ടിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരത്തില്‍ ചര്‍ച്ചയ്ക്ക് വഴിതെളിയുന്നു. ഇത് സംബന്ധിച്ച് കെ.ജി.എം.ഒ.എ ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം കെ.ജി.എം.ഒ.എ ഭാരവാഹികളുമായി ഐഎംഎ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി കെ. കെ. ഷൈലജയുമായി സമരം നടത്തുന്ന ഡോക്ടര്‍മാരുടെ സംഘടന അനുനയ ചര്‍ച്ചകള്‍ക്ക് തയ്യാറാകുന്നത്.


അതേസമയം സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രിയും സൂചിപ്പിച്ചിരുന്നു.