തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ.  ഇത്തവണ വിശ്വാസികൾ മുഖാവരണം അണിഞ്ഞ് പെരുന്നാൾ ആഘോഷിക്കും.  കോറോണ മഹാമാരിക്കിടയിലും ഒരുമാസത്തെ വ്രതാനുഷ്ഠാനം പൂർത്തിയാക്കിയാണ് കേരളത്തിലെ മുസ്ലീംങ്ങൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.    


COMMERCIAL BREAK
SCROLL TO CONTINUE READING

ചെറിയ പെരുന്നാൾ പ്രമാണിച്ച് ഇന്നത്തെ സമ്പൂർണ്ണ lock down ൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.  എങ്കിലും ഈദ് ഗാഹുകൾ ഉണ്ടാകില്ലയെന്നും എല്ലാവരും വീടുകളിൽ നമസ്ക്കാരം  നടത്തണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.  


Also read: മുത്ത് ധരിക്കുന്നത് ഉത്തമം.. 


അവശ്യ സാധനങ്ങൾക്ക് പുറമെ ബേക്കരികൾ, ചെരുപ്പ് കടകൾ, ഫാൻസി സ്റ്റോറുകൾ എന്നിവയ്ക്കും ഇന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.  കൂടാതെ ഇറച്ചി, മീൻ എന്നിവ വിലക്കുന്ന കടകൾക്ക് ഇന്ന് രാവിലെ പതിനൊന്നു മണിവരെ തുറന്നു പ്രവർത്തിക്കാം.  


പൊതുവേ ഞായറാഴ്ചകളിൽ സമ്പൂർണ്ണ lock down നടത്തുന്ന സംസ്ഥാനത്ത് ഇന്ന് പെരുന്നാൾ പ്രമാണിച്ചാണ് ഇത്തരം ഇളവുകൾ നല്കുന്നത്.  നാളെ മുതൽ സ്ഥിതി പഴയതുപോലെ ആയിരിക്കും.  കരുതലും ജാഗ്രതയുമുള്ള പെരുന്നാളകണം ഇത്തവണയെന്ന് മന്ത്രി എം. സി. മൊയ്തീൻ പറഞ്ഞു. 


എല്ലാ വിശ്വാസികൾക്കും സീ ഹിന്ദുസ്ഥാൻ മലയാളം കുടുംബത്തിന്റെ വക ഹൃദ്യമായ ചെറിയ പെരുന്നാൾ ആശംസകൾ...