കൊച്ചി: കോണ്‍ഗ്രസിന്‍റെ ശക്തമായ തിരിച്ചുവരവിന്‍റെ തുടക്കമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി.


COMMERCIAL BREAK
SCROLL TO CONTINUE READING

വലിയ രാഷ്ട്രീയ മാറ്റത്തിനു തിരഞ്ഞെടുപ്പ് ഫലം ഇടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോദി വാഗ്ദാനങ്ങളുടെ പെരുമഴ നടത്തിയാണ് 2013 ല്‍ അധികാരത്തിലെത്തിയത്. അതൊന്നും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ജനങ്ങള്‍ കോണ്‍ഗ്രസിനെ കാത്തിരുന്ന തിരഞ്ഞെടുപ്പാണിത്. 1980ല്‍ ഇന്ദിരഗാന്ധി തിരിച്ചുവന്നതുപോലെ കോണ്‍ഗ്രസ് തിരിച്ചുവരും. ആത്മവിശ്വാസം വളര്‍ത്തുന്ന തിരഞ്ഞെടുപ്പ് ഫലമാണിത്. പ്രതിപക്ഷ ഐക്യത്തിനു സാധ്യത വര്‍ധിച്ചതായും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.


2019 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 


അതേസമയം, തെലങ്കാനയിലെ പാര്‍ട്ടിയുടെ പ്രകടനത്തില്‍ തികഞ്ഞ അസംതൃപ്തി അദ്ദേഹം രേഖപ്പെടുത്തി. തെലങ്കാനയില്‍ നേരിട്ട പരാജയത്തിന്‍റെ കാരണം വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയില്‍ പാര്‍ട്ടി നടത്തിയ ശ്രമങ്ങള്‍ക്ക്‌ തക്കതായ ഫലം ലഭിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.