തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത നിരക്കിൽ വർദ്ധനവുണ്ടായേക്കാമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. നിരക്ക് ചെറിയ തോതിലെങ്കിലും വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലയെന്നും. ജീവനക്കാർക്ക് ശമ്പളമുൾപ്പടെ നൽകേണ്ടതുണ്ടെന്നും ബോർഡിന്റെ നിലനിൽപ്പ് കൂടി നോക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

അന്തിമ തീരുമാനം മുഖ്യമന്ത്രി ദുബായിൽ നിന്ന് മടങ്ങിയെത്തിയ ശേഷമായിരിക്കും എടുക്കുക. സർക്കാരിന്റെ ലക്ഷ്യം കൂടുതൽ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കാനാണ്.  ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ 5 പദ്ധതികൾ ഇക്കൊല്ലം നടത്തും. എന്നാൽ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികൾ തൽക്കാലമില്ലെന്നും മന്ത്രി പറഞ്ഞു.


Also Read: ജനുവരി 18 മുതല്‍ വൈദ്യുതിനിരക്ക് കൂടും


വൈദ്യുത നിരക്കിൽ പരമാവധി ഒരു രൂപ മുതൽ ഒന്നര രൂപ വരെ വർദ്ധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ശുപാർശ. അടുത്ത അഞ്ചുവർഷത്തേക്കുള്ള നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനായി താരിഫ് പെറ്റീഷൻ ഇന്ന് റെഗുലേറ്ററി കമ്മീഷന് സമർപ്പിക്കും. അധികമായി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി, കുറഞ്ഞ നിരക്കിൽ നൽകി വ്യവസായ സൗഹൃദ പദ്ധതി നടപ്പിലാക്കാനും ആലോചനയുണ്ടെന്നാണ് വിവരം.


വൈദ്യുതി നിരക്ക് പുതുക്കുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി ബോർഡിലെ ട്രേഡ് യൂണിയനുകൾ, ഉദ്യോഗസ്ഥ സംഘടനാ പ്രതിനിധികൾ എന്നിവരുമായി മന്ത്രിയും കെഎസ്ഇബി ചെയർമാനും ചർച്ച നടത്തിയിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.