ഡൽഹിയിൽ ഡോക്ടറെ വെടിവെച്ച് കൊന്നു. പരിക്കേറ്റ് ചികിത്സയ്ക്ക് എത്തിയവരാണ് ആശുപത്രിക്കുള്ളിൽവെച്ച് ഡോക്ടറെ കൊലപ്പെടുത്തിയത്. ഡൽഹി കാളിന്ദികുഞ്ചിലെ നൈമ എന്ന സ്വകാര്യ ക്ലീനിക്കിൽ പുലർച്ചെ ഒരു മണിക്കാണ് സംഭവം. യുനാനി ഡോക്ടറായ ജാവേദ് അക്തർ ആണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് പൊലീസ് അറിയിച്ചു. 16, 17 വയസ്സുള്ളവരാണ് ആക്രമണം നടത്തിയത്. ആശുപത്രിയിലെയും പരിസരത്തെയും സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.
Read Also: സൈനികരുടെ മരണത്തിൽ തിരിച്ചടിച്ച് ഇസ്രയേൽ; ലെബനോനിലെ ബോംബിംഗിൽ 6 പേർ കൊല്ലപ്പെട്ടു!
വ്യാഴാഴ്ച പുലർച്ചെ കാലിന് പരിക്കേറ്റ് ചികിത്സയ്ക്ക് എത്തിയതായിരുന്നു പ്രതികൾ. ചികിത്സയ്ക്ക് ശേഷം ഡോക്ടറെ കാണാണമെന്ന് ആവശ്യപ്പെട്ട പ്രതികൾ ഡോക്ടറുടെ മുറിയിലെത്തിയ ഉടനെ വെടിയുതിർക്കുകയായിരുന്നുവെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. തുടർന്ന് പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ഡൽഹിയിൽ ക്രമസമാധാനം തകർന്നെന്ന് എഎപി ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.