EMCC Contract: തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും ചെയ്യില്ലെന്ന് മുഖ്യമന്ത്രി, ധാരണ ഒപ്പിടാൻ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ്
ഫേസ് ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇ ൗ വിഷയം സംബന്ധിച്ച വ്യക്തത വരുത്തിയത്.
തിരുവനന്തപുരം: ആഴക്കടൽ(Deep Sea) മത്സ്യ ബന്ധനത്തിൽ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രശ്നങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ് ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇ ൗ വിഷയം സംബന്ധിച്ച വ്യക്തത വരുത്തിയത്.മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഈ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ല. മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും മത്സ്യബന്ധന മേഖലയ്ക്കാകെ പുരോഗതി ഉണ്ടാക്കാനുമുള്ള ഇടപെടൽ മാത്രമാണ് സർക്കാർ നടത്തുന്നത്. അത് തീരദേശങ്ങളിലെ ജനങ്ങൾ അവരുടെ ജീവിതാനുഭവത്തിലൂടെ തിരിച്ചറിയുന്നുണ്ട്.
ഏതെങ്കിലും തരത്തിലുള്ള കുപ്രചാരണം നടത്തി അവരുടെ മനസ്സിനെ സർക്കാരിനെതിരെ തിരിച്ചുകളയാമെന്ന ഒരു വ്യാമോഹവും വേണ്ടതില്ല.മത്സ്യമേഖലയിൽ കൃത്യമായി നയം രൂപീകരിച്ച് അത് നടപ്പാക്കുന്ന സർക്കാരാണിത്. 2019 ജനുവരിയിൽ നടപ്പാക്കിയ ഫിഷറീസ്(Fisheries) നയത്തിൽ ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വ്യക്തമായ നിലപാടുകൾ പറഞ്ഞിട്ടുണ്ട്. അത് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നു അദ്ദേഹം പോസ്റ്റിൽ പറയുന്നു.
ALSO READ: Bjp Kerala Vijay Yatra ഇന്ന്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി Yogi Adityanath ഉദ്ഘാടനം ചെയ്യും
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അതേസമയം ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഇഎംസിസിയുമായി സംസ്ഥാന സര്‍ക്കാര്‍(Kerala Govt) ഒപ്പിട്ട ധാരണാപത്രം പുറത്തുവിടാന്‍ ധൈര്യമുണ്ടോ എന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎസ്ഐഡിസിയുടെ പള്ളിപ്പുറത്തെ മെഗാ ഫുഡ് പാര്‍ക്കില്‍ ഇഎംസിസിക്ക് നാലേക്കര്‍ ഭൂമി അനുവദിച്ചത് എന്തിനു വേണ്ടി എന്നു വ്യക്തമാക്കണം. ഭൂമി അനുവദിച്ചുകൊണ്ടുള്ള ഉത്തരവും ഫെബ്രുവരി രണ്ടിന് കെഎസ്എന്സിയുമായി ഇഎംസിസി ഒപ്പു വച്ച അനുബന്ധ ധാരണാപത്രവും പുറത്തു വിടാനും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.