Bjp Kerala Vijay Yatra ഇന്ന്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി Yogi Adityanath ​ഉദ്ഘാടനം ചെയ്യും

യാത്രയ്ക്ക് ആശംസയർപ്പിച്ച് ജില്ലയിലെ 1000 കേന്ദ്രങ്ങളിൽ പ്രവർത്തകർ കഴിഞ്ഞ ദിവസം വിജയദീപം തെളിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 21, 2021, 08:46 AM IST
  • എ​ല്ലാ ജി​ല്ല​ക​ളി​ലും ബി​ജെ​പി​യു​ടെ കേ​ന്ദ്ര-​സം​സ്ഥാ​ന നേ​താ​ക്ക​ളും എ​ൻ​ഡി​എ നേ​താ​ക്ക​ളും വിജയ് യാത്രയുടെ ഭാ​ഗമാവും.
  • മാ​ർ​ച്ച്‌ ആ​റി​ന് തി​രു​വ​ന​ന്ത​പു​ര​ത്താണ് യാ​ത്ര സ​മാ​പി​ക്കുന്നത്.
  • അ​ഴി​മ​തി വി​മു​ക്തം, പ്രീ​ണ​ന വി​രു​ദ്ധം, സ​മ​ഗ്ര വി​ക​സ​നം എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​ണ് ബി​ജെ​പി​യു​ടെ യാ​ത്ര.
Bjp Kerala Vijay Yatra ഇന്ന്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി Yogi Adityanath ​ഉദ്ഘാടനം ചെയ്യും

കാ​സ​ർ​ഗോ​ഡ്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ബി.ജെ.പിയുടെ(Bjp) വിജയ് യാത്ര ഇന്ന് കാസർകോട് തുടക്കമാവും.ബി​ജെ​പി സം​സ്ഥാന പ്രസിഡന്റ് കെ. ​സു​രേ​ന്ദ്ര​നാ​ണ് വി​ജ​യ് യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് താ​ളി​പ്പെ​ടു​പ്പ് മൈ​താ​നി​യി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദ്യ​ത്യ നാ​ഥ് യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യും.

എ​ല്ലാ ജി​ല്ല​ക​ളി​ലും ബി​ജെ​പി​യു​ടെ കേ​ന്ദ്ര-​സം​സ്ഥാ​ന നേ​താ​ക്ക​ളും എ​ൻ​ഡി​എ(NDA) നേ​താ​ക്ക​ളും വിജയ് യാത്രയുടെ ഭാ​ഗമാവും. മാ​ർ​ച്ച്‌ ആ​റി​ന് തി​രു​വ​ന​ന്ത​പു​ര​ത്താണ് യാ​ത്ര സ​മാ​പി​ക്കുന്നത്. അ​ഴി​മ​തി വി​മു​ക്തം, പ്രീ​ണ​ന വി​രു​ദ്ധം, സ​മ​ഗ്ര വി​ക​സ​നം എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​ണ് ബി​ജെ​പി​യു​ടെ യാ​ത്ര. യാത്രയുടെ ഭാ​ഗമായി കഴിഞ്ഞ ദിവസം ജില്ലയിൽ എത്തിയ സുരേന്ദ്രൻ ബി.ജെ.പിയുടെ ജില്ലയിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും ഉദ്ഘാടനവും, സമാപനവും.

ALSO READKerala Assembly Election 2021: കേരളത്തിൽ താമര വിരിയിക്കാൻ കേന്ദ്ര നേതാക്കൾ എത്തുന്നു

യാത്രയ്ക്ക് ആശംസയർപ്പിച്ച് ജില്ലയിലെ 1000 കേന്ദ്രങ്ങളിൽ പ്രവർത്തകർ കഴിഞ്ഞ ദിവസം വിജയദീപം തെളിയിച്ചു. കാസർകാേട്(Kasargod) ജില്ലയിൽ നിന്ന് പുറപ്പെടുന്ന യാത്ര തിങ്കളാഴ്ച രാവിലെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കും.തിരഞ്ഞെടുപ്പ് അടുത്തതോടെ ബി.ജെ.പിയുടെ നിരവധി നേതാക്കളാണ് കേരളത്തിലേക്ക് എത്തുന്നത്.

ALSO READMetro Man ഇ ശ്രീധരൻ ബിജെപിയിലേക്ക്; Vijay Yathra ൽ പങ്കെടുക്കും: K. Surendran 

കേന്ദ്ര മന്ത്രിമാരായ നിർമ്മലാ സീതാരാമൻ (Nirmala Sitharaman), സ്മൃതി ഇറാനി, പ്രഹ്ളാദ് ജോഷി, വികെ സിംഗ്, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ദേശീയ വക്താക്കളായ മീനാക്ഷി ലേഖി, ഷാനവാസ് ഹുസൈൻ, യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ, ബിജെപിയുടെ തമിഴ്‌നാട് സംസ്ഥാന വൈസ് പ്രസിഡന്റ് അണ്ണാമലെ ഐ.പി.എസ്, സിനിമാ താരം ഖുശ്ബു സുന്ദർ എന്നിങ്ങനെ നീണ്ട നിര തന്നെ ഇനി വരുന്ന ദിവസങ്ങളിൽ വിവിധ ജില്ലകളിൽ പ്രചാരണത്തിനായി എത്തും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News