തിരുവനന്തപുരം: യുഡിഎഫ് അടിയന്തര നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കേരള കോൺഗ്രസ് എമ്മിന്‍റെ മുന്നണി പ്രവേശനം, രാജ്യ സഭ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയ സാഹചര്യം എന്നിവ വിശദീകരിക്കാനാണ് യോഗം. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുന്നണിയിൽ ചേരുമെന്ന നിലപാട് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ കേരള കോൺഗ്രസ് എം പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തേയ്ക്കും. 


നിലവിലെ സാഹചര്യത്തിൽ മുന്നണി വിപുലീകരണം അനിവാര്യമാണെന്ന അഭിപ്രായം കോണ്‍ഗ്രസും ലീഗും യോഗത്തിൽ വിശദീകരിക്കും. മുന്നണിയിൽ നിന്നു വിട്ടുപോയ കേരള കോൺഗ്രസ് എമ്മിനെ തിരികെ കൊണ്ടു വരാൻ കയ്യിലുണ്ടായിരുന്ന സീറ്റ് അടക്കം വിട്ടു നൽകിയതിനെതിരെ പരസ്യമായി രംഗത്തെത്തിയ കോൺഗ്രസ് നേതാക്കൾ മുന്നണി യോഗത്തിലും നിലപാട് ആവർത്തിക്കും. എതിർ സ്വരം ഉയർത്തിയുള്ള പരസ്യ പ്രതികരണങ്ങൾ നിയന്ത്രിക്കാൻ പാർട്ടികൾ ഇടപെടണമെന്ന നിർദേശവും യോഗം നൽകും.