കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ (Archdiocese) ഭൂമി വിൽക്കുന്ന നടപടികൾ നിർത്തിവച്ചതായി ബിഷപ് ആന്റണി കരിയിൽ. വൈദികർ റിവ്യൂ ഹർജി നൽകിയതിന് പിന്നാലെയാണ് ഭൂമി വിൽപ്പനയിൽ നിന്ന് പിന്മാറിയത്. അതിരൂപതയുടെ നഷ്ടം നികത്താൻ ഭൂമി (Land) വിൽക്കാൻ അനുവദിക്കരുതെന്ന് വൈദികർ ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭൂമി വിൽപ്പന നിർത്തിവയ്ക്കാനുള്ള തീരുമാനം താൽക്കാലികമാണെന്ന് ബിഷപ് ആന്റണി കരിയിൽ വ്യക്തമാക്കി. പൗരസ്ത്യ തിരുസംഘത്തിന്റെ ഉത്തരവ് പുനപരിശോധിക്കണമെന്ന് വൈദികർ ഹർജിയിൽ ആവശ്യപ്പെട്ടു. കാനോനിക സമിതികളെ മരവിപ്പിക്കാൻ പൗരസ്ത്യ തിരുസംഘത്തിന് അനുമതിയില്ലെന്നും വൈദികർ വാദിച്ചു.


ALSO READ: Vatican നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് കുരുക്കായി; വിവാദങ്ങൾ അവസാനിപ്പിക്കാൻ വത്തിക്കാൻ നിർദേശം


അതിരൂപതയുടെ നഷ്ടം നികത്താൻ ഭൂമി വിൽക്കാൻ അനുവദിക്കരുത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കണം. പൗരസ്ത്യ തിരുസംഘത്തിന്റെ ഉത്തരവ് പുനപരിശോധിക്കണം. കാനോനിക സമിതികളെ മരവിപ്പിക്കാൻ പൗരസ്ത്യ തിരുസംഘത്തിന് അനുമതിയില്ലെന്നും വൈദികർ വ്യക്തമാക്കി. സിറോ മലബാർ സഭയുടെ ഭൂമി ഇടപാടിൽ അതിരൂപതയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്ന് വത്തിക്കാൻ നിയോ​ഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് നൽകിയിരുന്നു.


കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ പ്രതിരോധത്തിലാക്കുന്നതാണ് വത്തിക്കാൻ (Vatican) നിയോ​ഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട്. എന്നാൽ കൂടുതൽ തർക്കങ്ങളിലേക്കും വിവാദങ്ങളിലേക്കും പോകാതെ ഭൂമി ഇടപാട് സംബന്ധിച്ച വിഷയം അവസാനിപ്പിക്കാനാണ് വത്തിക്കാന്റെ നിർദേശം. ഇതേ തുടർന്നാണ് സഭയുടെ കോട്ടപ്പടിയിലെ ഭൂമി വിറ്റ് നഷ്ടം നികത്താൻ നടപടി ആരംഭിച്ചത്. 


ALSO READ: സഭയുടെ സ്വത്ത് പൊതു സ്വത്തല്ലെന്ന് കര്‍ദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി


ഭൂമി വിൽപ്പന നടത്താനും തടസം നിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനുമാണ് നിർദേശം. ഫാദർ ജോഷി പുതുവ കെപിഎംജി കമ്മീഷന് മുൻപാകെ നൽകിയ മൊഴി കർദിനാളിന് കുരുക്കാകുന്നതാണ്. കർദിനാൾ ഭൂമി ഇടപാടുകാരനുമായി സംസാരിച്ചത് കേട്ടുവെന്ന് അന്ന് സഭയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല വഹിച്ചിരുന്ന ഫാദർ ജോഷി പുതുവ മൊഴി നൽകിയിരുന്നു.


തന്റെ പേരിൽ ദീപിക പത്രത്തിൽ 10 കോടി രൂപയുടെ ഓഹരി എടുക്കാനാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഭൂമി ദല്ലാൾ സാജു വർ​ഗീസിനോട് ആവശ്യപ്പെട്ടത്. ഇതിന് പകരമായി, സഭയ്ക്ക് നൽകാനുള്ള പണം സാവകാശം തിരിച്ചടച്ചാൽ മതിയെന്നും കർദിനാൾ പറഞ്ഞതായി ഫാദർ ജോഷി പുതുവ മൊഴി നൽകി.


ALSO READ: കോവിഡ്: സഭയുടെ ആശുപത്രികൾ സര്‍ക്കാരിന് വിട്ടുനൽകാ൦ - ആലഞ്ചേരി


ഇക്കാര്യം സ്ഥിരീകരിച്ച് മോൺസിഞ്ഞോർ ഫാദർ സെബ്യാസ്റ്റ്യൻ വടക്കുമ്പാടൻ നൽകിയ മൊഴിയും റിപ്പോർട്ടിലുണ്ട്. അതിരൂപതയുടെ വസ്തുക്കളുടെ കസ്റ്റോഡിയൻ എന്ന നിലയിൽ ഭൂമി വിൽപ്പന നടത്തിയതിലും കോട്ടപ്പടി മേഖലയിൽ ഭൂമി വാങ്ങിയതിലും ജോർജ് ആലഞ്ചേരിക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സീറോ മലബാർ സഭയുടെ (Syro malabar sabha) കീഴിലുള്ള എറണാകുളം-അങ്കമാലി  അതിരൂപതയുടെ ഭൂമി വിൽപ്പന വലിയ വിവാദമായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.