Vatican നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് കുരുക്കായി; വിവാദങ്ങൾ അവസാനിപ്പിക്കാൻ വത്തിക്കാൻ നിർദേശം

കൂടുതൽ തർക്കങ്ങളിലേക്കും വിവാദങ്ങളിലേക്കും പോകാതെ ഭൂമി ഇടപാട് സംബന്ധിച്ച വിഷയം അവസാനിപ്പിക്കാനാണ് വത്തിക്കാന്റെ നിർദേശം

Written by - Zee Malayalam News Desk | Last Updated : Jun 25, 2021, 03:07 PM IST
  • സഭയുടെ കോട്ടപ്പടിയിലെ ഭൂമി വിറ്റ് നഷ്ടം നികത്താനാണ് നീക്കം നടക്കുന്നത്
  • ഭൂമി വിൽപ്പന നടത്താനും തടസം നിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനുമാണ് നിർദേശം
  • ഫാദർ ജോഷി പുതുവ കെപിഎംജി കമ്മീഷന് മുൻപാകെ നൽകിയ മൊഴി കർദിനാളിന് കുരുക്കാകുന്നതാണ്
  • കർദിനാൾ ഭൂമി ഇടപാടുകാരനുമായി സംസാരിച്ചത് കേട്ടുവെന്ന് അന്ന് സഭയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല വഹിച്ചിരുന്ന ഫാദർ ജോഷി പുതുവ മൊഴി നൽകി
Vatican നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് കുരുക്കായി; വിവാദങ്ങൾ അവസാനിപ്പിക്കാൻ വത്തിക്കാൻ നിർദേശം

കൊച്ചി: സിറോ മലബാർ സഭയുടെ ഭൂമി ഇടപാടിൽ അതിരൂപതയുടെ (Archdiocese) താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്ന് വത്തിക്കാൻ നിയോ​ഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ പ്രതിരോധത്തിലാക്കുന്നതാണ് വത്തിക്കാൻ നിയോ​ഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട്. എന്നാൽ കൂടുതൽ തർക്കങ്ങളിലേക്കും വിവാദങ്ങളിലേക്കും പോകാതെ ഭൂമി ഇടപാട് സംബന്ധിച്ച വിഷയം അവസാനിപ്പിക്കാനാണ് വത്തിക്കാന്റെ (Vatican) നിർദേശം.

സഭയുടെ കോട്ടപ്പടിയിലെ ഭൂമി വിറ്റ് നഷ്ടം നികത്താനാണ് നീക്കം നടക്കുന്നത്. ഭൂമി വിൽപ്പന നടത്താനും തടസം നിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനുമാണ് നിർദേശം. ഫാദർ ജോഷി പുതുവ കെപിഎംജി കമ്മീഷന് മുൻപാകെ നൽകിയ മൊഴി കർദിനാളിന് കുരുക്കാകുന്നതാണ്. കർദിനാൾ (Cardinal) ഭൂമി ഇടപാടുകാരനുമായി സംസാരിച്ചത് കേട്ടുവെന്ന് അന്ന് സഭയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല വഹിച്ചിരുന്ന ഫാദർ ജോഷി പുതുവ മൊഴി നൽകി.

ALSO READ: സഭയുടെ സ്വത്ത് പൊതു സ്വത്തല്ലെന്ന് കര്‍ദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

തന്റെ പേരിൽ ദീപിക പത്രത്തിൽ 10 കോടി രൂപയുടെ ഓഹരി എടുക്കാനാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി (George Alencherry) ഭൂമി ദല്ലാൾ സാജു വർ​ഗീസിനോട് ആവശ്യപ്പെട്ടത്. ഇതിന് പകരമായി, സഭയ്ക്ക് നൽകാനുള്ള പണം സാവകാശം തിരിച്ചടച്ചാൽ മതിയെന്നും കർദിനാൾ പറഞ്ഞതായി ഫാദർ ജോഷി പുതുവ മൊഴി നൽകി.

ഇക്കാര്യം സ്ഥിരീകരിച്ച് മോൺസിഞ്ഞോർ ഫാദർ സെബ്യാസ്റ്റ്യൻ വടക്കുമ്പാടൻ നൽകിയ മൊഴിയും റിപ്പോർട്ടിലുണ്ട്. അതിരൂപതയുടെ വസ്തുക്കളുടെ കസ്റ്റോഡിയൻ എന്ന നിലയിൽ ഭൂമി വിൽപ്പന നടത്തിയതിലും കോട്ടപ്പടി മേഖലയിൽ ഭൂമി വാങ്ങിയതിലും ജോർജ് ആലഞ്ചേരിക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സീറോ മലബാർ സഭയുടെ കീഴിലുള്ള എറണാകുളം-അങ്കമാലി  അതിരൂപതയുടെ ഭൂമി വിൽപ്പന വലിയ വിവാദമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News