കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യം വന്നാല്‍ ആശുപത്രികൾ വിട്ടുനല്‍കുമെന്ന് കത്തോലിക്കാ സഭാ. കെസിബിസി പ്രസിഡന്‍റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചാണ് സന്നദ്ധത അറിയിച്ചത്.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്നും മാർ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രിയെ അറിയിച്ചു.
ആശുപത്രികളിലെ ഡോക്ടർമാർ, നഴ്‌സ് ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം വിട്ടുനൽകാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. സഭയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി തുടർപ്രവർത്തനങ്ങളിൽ അവരെ ഉപയോഗിക്കാമെന്നും അറിയിച്ചു.
അതേസമയം, ഇന്ന് കേരളത്തില്‍ 14 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസറഗോഡ് 6, കോഴിക്കോട് 3, മലപ്പുറം 1, പാലക്കാട് 1, കോട്ടയം 1, എറണാകുളം 1, ആലപ്പുഴ 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ 109 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു.