സഭയുടെ സ്വത്ത് പൊതു സ്വത്തല്ലെന്ന് കര്‍ദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

സഭയുടെ സ്വത്ത് പൊതു സ്വത്തല്ലെന്ന് കര്‍ദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ഭൂമി ഇടപാട് സംബന്ധിച്ച കേസിൽ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

Last Updated : Feb 19, 2018, 05:50 PM IST
സഭയുടെ സ്വത്ത് പൊതു സ്വത്തല്ലെന്ന് കര്‍ദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

അങ്കമാലി: സഭയുടെ സ്വത്ത് പൊതു സ്വത്തല്ലെന്ന് കര്‍ദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ഭൂമി ഇടപാട് സംബന്ധിച്ച കേസിൽ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

സഭ ട്രസ്റ്റല്ലെന്നും ഭൂമിയിടപാടിൽ നഷ്ടമുണ്ടായാലും മൂന്നാമതൊരാൾക്ക് ഇടപെടാൻ അവകാശമില്ലെന്നും സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കുന്നു.

ഭൂമിയിടപാട് സംബന്ധിച്ച അന്വേഷണം പൊലീസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കര്‍ദ്ദിനാള്‍ നിലപാട് വ്യക്തമാക്കിയത്.

പെരുമ്പാവൂർ പുല്ലുവഴി സ്വദേശി ജോഷി വർഗീസാണ് കോടതിയെ സമീപിച്ചത്. ഇതിൽ ഹൈക്കോടതി ആലഞ്ചേരി ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചിരുന്നു. ഹർജിയിൽ കോടതി സർക്കാരിനോടും വിശദീകരണം തേടിയിട്ടുണ്ട്.

Trending News