തിരുവനന്തപുരം:സംസ്ഥാനത്ത് പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മാധ്യമ വാര്‍ത്തകളെ സംബന്ധിച്ച ഫാക്റ്റ് ചെക്ക്‌ ഭരണഘടനാ 
വിരുദ്ധമാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ അഭിപ്രായപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read:''പിണറായി പലതും പറയും. അവസാനം അദാനിയുടെ അടുത്തയാളായി സമീപഭാവിയിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും''


ഭരണഘടനയുടെ പത്തൊമ്പതാം വകുപ്പ് ഉറപ്പുനല്‍കുന്ന അഭിപ്രായം പറയാനും എഴുതാനും പ്രകടിപ്പിക്കാനുമുള്ള അവകാശങ്ങളുടെ  നഗ്നമായ ലംഘനമാണ് ഈ നടപടി.
മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ  ജനാധിപത്യവിരുദ്ധ നയം തന്നെയാണ് കേരള സര്‍ക്കാരും പിന്തുടരുന്നത്. സര്‍ക്കാര്‍ നടപടികളിലെ ജനവിരുദ്ധതയും അഴിമതിയും ചൂണ്ടിക്കാട്ടി വിമര്‍ശനാത്മക വാര്‍ത്തക ള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കാനും ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുമാണ് പ്രസ്സ് ഇന്‍ഫോര്‍മേഷ ന്‍ ബ്യൂറോയുടെ കീഴി ല്‍ കേന്ദ്ര സര്‍ക്കാ ര്‍ ഫാക്റ്റ് ചെക്ക് ആരംഭിച്ചത്. ഇതേ നടപടി തന്നെയാണ് സംസ്ഥാനത്തെ പബ്ലിക് റിലേഷന്‍സ്  വകുപ്പിന്‍റെ നേതൃത്വത്തി ല്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത്. മാധ്യമങ്ങളെ പരോക്ഷമായി ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള നടപടികളും ചട്ടനിര്‍മ്മാണങ്ങളും ജനാധിപത്യത്തിന്‍റെ നാലാം തൂണിനു നേരെയുള്ള കടന്നാക്രമണമാണ്‌. 
സ്തുതിവചനങ്ങള്‍ മാത്രം കേള്‍ക്കുകയും വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ മാത്രം സമീപിക്കുകയും ചെയ്യുന്നത് ഏകാധിപതികളുടെ സ്വഭാവമാണ്. 
ഭരണഘടനാ വിരുദ്ധമായ ഈ നടപടിയില്‍നിന്നും സര്‍ക്കാര്‍ പിന്‍ മാറണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.