കോഴിക്കോട്: ക​ള്ള​നോ​ട്ട​ടി യ​ന്ത്ര​വു​മാ​യി മുന്‍പ് പോ​ലീ​സ് പി​ടി​യി​ലാ​യ മുന്‍ യു​വ​മോ​ര്‍​ച്ച നേ​താ​വ് ക​ള്ള​നോ​ട്ടു​മാ​യി വീ​ണ്ടും അ​റ​സ്റ്റി​ല്‍!!


COMMERCIAL BREAK
SCROLL TO CONTINUE READING

ലക്ഷങ്ങളുടെ കള്ളനോട്ടുമായി കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം സ്വദേശി ഏരാശേരി രാകേഷാണ് അറസ്റ്റിലായത്. രാകേഷിന്‍റെ കൂട്ടാളി മലപ്പുറം സ്വദേശി സുനീര്‍ അലിയും അറസ്റ്റിലായി. ഇവരെ കോഴിക്കോട് ഓമശേരിയില്‍ വച്ചാണ് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍നിന്നും ഒ​രു ല​ക്ഷ​ത്തി നാ​ല്‍​പ​തി​നാ​യി​രം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടാണ് പൊലീസ് പിടിച്ചെടുത്തത്.


യു​വ​മോ​ര്‍​ച്ച നേ​താ​വാ​യി​രു​ന്ന രാ​കേ​ഷ് 2017 ജൂ​ണി​ല്‍ കള്ളനോട്ടുമായി പൊലീസ് പിടിയിലായിരുന്നു. ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ളും അ​ച്ച​ടി ഉ​പ​ക​ര​ണ​ങ്ങ​ളു൦ അന്ന് തൃ​ശൂ​ര്‍ പൊലീസ് കണ്ടെടുത്തിരുന്നു.


ഈ ​കേ​സി​ല്‍ ഇയാള്‍ ജാ​മ്യ​ത്തിലായിരുന്നു. അതേസമയം, മുന്‍പ് അറസ്റ്റിലായ സമയത്ത് യുവമോര്‍ച്ചയില്‍നിന്ന് രാകേഷിനെ പുറത്താക്കിയിരുന്നു.


യുവമോര്‍ച്ച ശ്രീനാരായണപുരം കിഴക്കന്‍ മേഖല കമ്മിറ്റി പ്രസിഡന്‍റായും ബിജെപി ബൂത്ത് പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട് രാകേഷ്. 


നോട്ട് നിരോധന സമയത്ത് ജനങ്ങള്‍ ബാങ്കിനു മുമ്പില്‍ വരി നില്‍ക്കുമ്പോഴായിരുന്നു കള്ളനോട്ട് കേസില്‍ ബിജെപി നേതാവിന്‍റെ അറസ്റ്റ്. ഇത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തുടര്‍ന്ന് രാജ്യമൊട്ടാകെ ബിജെപിക്കെതിരെ രാകേഷിനെ മുന്‍നിര്‍ത്തി ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. 


അന്ന് തന്‍റെ ഇരുനില വീടിന്‍റെ മുകളിലെ നിലയിലെ മുറിയിലായിരുന്നു നോട്ടടി യന്ത്രങ്ങള്‍ സജ്ജീകരിച്ചിരുന്നത്.