കൊച്ചി: ഒടിടിയിൽ (OTT) റിലീസ് ചെയ്യുന്ന ചിത്രങ്ങളിൽ അഭിനയിച്ചാൽ ഫഹദ് ഫാസിലിനെ (Fahadh Faasil) വിലക്കുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് FEUOK. ഫഹദിന്റെ രണ്ട് ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്തത് സംബന്ധിച്ച് വിശദീകരണം അറിയുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ വിളിച്ചത്. വിലക്കുമെന്ന തരത്തിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സിനിമാ തിയേറ്റർ സംഘടനയായ ഫിയോക്ക് വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെ ഫഹദ് ഫാസിലിന്റെ ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ വിശദീകരണം അറിയുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ വിളിച്ചത്. രണ്ട് ചിത്രങ്ങളും ലോക്ക്ഡൗൺ സമയത്ത് ഒടിടി പ്ലാറ്റ്ഫോമിനായി മാത്രം ഷൂട്ട് ചെയ്തതാണെന്ന് ഫഹദ് അറിയിച്ചതായും ഫിയോക്ക് അം​ഗങ്ങൾ വ്യക്തമാക്കി.


ALSO READ: ഒടിടിയിൽ അഭിനയിച്ചാൽ പടങ്ങൾക്ക് തീയ്യേറ്റർ റിലീസുണ്ടാവില്ല ഫഹദിന് ഫിയോക്കിൻറെ വിലക്ക്


ഇനിയും ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദ് ചിത്രങ്ങൾ തിയേറ്ററിൽ എത്തിക്കുന്നത് വിലക്കുമെന്ന് ഫിയോക്ക് (FEUOK)  അറിയിച്ചതായാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത സീ യൂ സൂൺ, നസീഫ് യൂസഫ് ഇയ്യുദീന്റെ ഇരുൾ, ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി എന്നിവയായിരുന്നു ഒടിടിയിൽ (OTT) റിലീസ് ചെയ്ത ഫഹദ് ഫാസിൽ ചിത്രങ്ങൾ.


ALSO READ: കേരള ചരിത്രത്തിലെ മായാതെ കിടക്കുന്ന കലാപങ്ങളെ ഓർമിപ്പിച്ച് ഫഹദ് ഫാസിൽ ചിത്രം മാലിക്കിന്റെ ട്രെയലർ പുറത്തിറങ്ങി


മഹേഷ് നാരായണന്റെ ബി​ഗ് ബജറ്റ് ചിത്രം മാലിക് ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ പ്രദർശനത്തിന് തടസങ്ങൾ നേരിടുമെന്ന് ഫിയോ​ക്ക് മുന്നറിയിപ്പ് നൽകിയെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. പുതിയ ഫിയോക്ക് സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് തീരുമാനം. ഫഹദ് ഫാസിലുമായി നടൻ ദിലീപും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഫോണിലൂടെ സംസാരിച്ചിരുന്നു. സംഘടനയുടെ തീരുമാനം അറിയിക്കുകയും ഒരു തീരുമാനത്തിൽ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഫഹദിന്റെ പ്രതികരണം എന്താണെന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.