ജാമ്യത്തിലിറങ്ങി മണിക്കൂറുകള്‍ മാത്രം; ഫിയോക്കിന്‍റെ തലപ്പത്തേക്ക് ദിലീപ്

തിയേറ്റര്‍ ഉടമകളുടെയും നിര്‍മ്മാതാക്കളുടെയും സംഘടനയായ ഫിയോക്കിന്‍റെ തലപ്പത്ത് വീണ്ടും ദിലീപ്.

Last Updated : Oct 4, 2017, 04:27 PM IST
ജാമ്യത്തിലിറങ്ങി മണിക്കൂറുകള്‍ മാത്രം; ഫിയോക്കിന്‍റെ തലപ്പത്തേക്ക് ദിലീപ്

കൊച്ചി: തിയേറ്റര്‍ ഉടമകളുടെയും നിര്‍മ്മാതാക്കളുടെയും സംഘടനയായ ഫിയോക്കിന്‍റെ തലപ്പത്ത് വീണ്ടും ദിലീപ്.

കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം കൈക്കൊണ്ടത്. 'അദ്ദേഹത്തിന് ഒരു 'സംഭവം' ഉണ്ടായപ്പോള്‍ ഞാന്‍ ആ സ്ഥാനം ഏറ്റെടുക്കേണ്ടി വന്നു. ഇപ്പോള്‍ ഞാന്‍ വിട്ടുകൊടുക്കുകയാണ്' എന്ന് ഇപ്പോള്‍ സംഘടനയുടെ പ്രസിഡന്‍റ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.

ദിലീപ് തന്നെ ഉണ്ടാക്കിയ സംഘടന അദ്ദേഹത്തിന് വിട്ടുകൊടുക്കുകയാണെന്നും ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതോടെ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ദിലീപിനെ മാറ്റിയിരുന്നു.

തുടര്‍ന്ന് സീനിയര്‍ വൈസ് പ്രസിഡന്‍റ് ആയിരുന്ന ആന്റണി പെരുമ്പാവൂര്‍ തല്‍സ്ഥാനത്ത് എത്തുകയായിരുന്നു.

ദിലീപിന്‍റെ നിരപരാധിത്വം തെളിഞ്ഞാല്‍ മാത്രമേ ഈ സ്ഥാനത്തേക്ക് തിരികെ എടുക്കുകയുള്ളൂ എന്ന് സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിന്‍റെ അന്വേഷണത്തിനിടയ്ക്ക് ജാമ്യത്തിലിറങ്ങിയ ദിലീപ് പിറ്റേ ദിവസം തന്നെ സംഘടനയുടെ തലപ്പത്ത് എത്തുകയാണ്.

More Stories

Trending News