തിരുവനന്തപുരം:  വുഹാനിലെ കോറോണ രാജ്യമെമ്പാടും വ്യാപകമായപ്പോൾ അത് തടയാൻ വേണ്ടി പ്രഖ്യാപിച്ച lock down മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്  ശ്രീപത്മനാഭ സ്വാമി ക്ഷേത്രം.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: സംസ്ഥാനത്ത് ഒരു കോറോണ മരണം കൂടി; മരിച്ചത് പാലക്കാട് സ്വദേശി 


1.5 കോടിയോളം മസവരുമാനം ഉണ്ടായിരുന്നത് നിലച്ചിട്ടും ചെലവിന് കുറവൊന്നും ഉണ്ടാകാത്തതാണ് സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമായത്.  ഇതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ ശമ്പളം  20 ശതമാനം കുറയ്ക്കുകയും താത്ക്കാലിക ജീവനക്കാരുടെ ശമ്പളം 5000 രൂപയും ആക്കിയിട്ടുണ്ട്.  എങ്കിലും ഇനിയും കൂടുതൽ ശമ്പള  നിയന്ത്രണം വേണ്ടിവരുമെന്ന് എക്സിക്യുട്ടീവ് ഓഫീസർ വി. രതീശൻ പറഞ്ഞു. 


Also read: മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിക്കുന്നു; അനുമതി നൽകിയത് 12 വിമാനങ്ങൾക്ക് 


ക്ഷേത്രത്തിലെ പൂജകളുടെ ചെലവ് കുറയ്ക്കാനാവില്ലയെന്നും  അതിനാൽ പൂജാ ചെലവുകൾക്കായി സുമനസുകളുടെ സഹായം തേടുമെന്നും വി.സതീശൻ വ്യക്തമാക്കി. ഈ പശ്ചാത്തലത്തിൽ നീക്കിവെച്ച ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാവാതെ ചെലവുകൾക്കായി മാറ്റിവെക്കുന്നുവെന്നും സർക്കാർ ഗ്രാന്റ് 20 ലക്ഷത്തിൽ നിന്ന് 2 കോടി രൂപയാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.