ന്യുഡൽഹി: മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അദേഹം കാര്യങ്ങൾ മനസിലാക്കിയല്ല സംസാരിക്കുന്നതെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. പ്രവാസികൾക്ക് എറപ്പെടുത്തിയ വിമാന സർവീസുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രിയ്ക്ക് മറുപടി നൽകവേയാണ് കേന്ദ്രമന്ത്രി ഇപ്രകാരം പറഞ്ഞത്.
മുഖ്യമന്ത്രി ഇന്നലെ പറഞ്ഞപ്പോലെയല്ല കാര്യങ്ങളെന്നും ദിവസേന 24 വിമാനങ്ങൾ കേരളത്തിലേക്ക് വരുമെന്നാണ് കേന്ദ്രം അയച്ച കത്തിൽ പറഞ്ഞിരുന്നതെന്നും എന്നാൽ ആകെ 12 അന്താരാഷ്ട്ര വിമാനങ്ങൾക്ക് മാത്രമാണ് കേരളം അനുമതി നൽകിയതെന്നും മുരളീധരൻ പറഞ്ഞു. ഗൾഫിലെ സാഹചര്യം പരിഗണിച്ച് നിബന്ധനകൾ വയ്ക്കരുതെന്നും കേരളത്തിലേക്കാണ് ഏറ്റവും കൂടുതൽ ആളുകൾ വരേണ്ടതെന്നും മുരളീധരൻ വ്യക്തമാക്കി.
ഒരു മാസത്തിൽ 360 വിമാനങ്ങൾ കേരളത്തിലേക്ക് സർവീസ് നടത്താനാണ് നിശ്ചയിച്ചിരുന്നതെന്നും എന്നാൽ 36 വിമാനങ്ങൾ മാത്രമേ ചാർട്ട് ചെയ്തിട്ടുള്ളൂവെന്നും കൂടുതൽ ചാർട്ട് ചെയ്താൽ അനുവാദം കൊടുക്കാമെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ നടത്തിയ വർത്താസമ്മേളനത്തിൽ പറഞ്ഞത് പക്ഷേ ഇക്കാര്യങ്ങളൊന്നും കത്തിൽ സൂചിപ്പിച്ചിട്ടില്ലയെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു.
മാത്രമല്ല തൊഴിലുടമകൾക്ക് ചാർട്ടേർഡ് വിമാനം അയക്കാമെന്ന നിർദ്ദേശം സംസ്ഥാന സർക്കാർ കത്തിൽ പറഞ്ഞിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.