സംസ്ഥാനത്ത് ഒരു കോറോണ മരണം കൂടി; മരിച്ചത് പാലക്കാട് സ്വദേശി

പാലക്കാട് കോറോണ ബാധിച്ച് മരിച്ച ആദ്യത്തെ രോഗിയാണ് ഇവർ. മെയ് 25 ന് ചെന്നൈയിൽ നിന്നുമാണ് മീനാക്ഷിയമ്മാൾ നാട്ടിൽ എത്തിയത്.    

Updated: Jun 4, 2020, 03:37 PM IST
സംസ്ഥാനത്ത് ഒരു കോറോണ മരണം കൂടി; മരിച്ചത് പാലക്കാട് സ്വദേശി

പാലക്കാട്:  സംസ്ഥാനത്ത് ഒരു കോറോണ മരണം കൂടി. പാലക്കാട് സ്വദേശി മീനാക്ഷിയമ്മാൾ ആണ് മരണമടഞ്ഞത്.  എഴുപത്തിമൂന്ന് വയസ്സായിരുന്നു.  ഇതോടെ സംസ്ഥാനത്ത് കോറോണ രോഗബാധയേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി.  

Also read: മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിക്കുന്നു; അനുമതി നൽകിയത് 12 വിമാനങ്ങൾക്ക്

പാലക്കാട് കോറോണ ബാധിച്ച് മരിച്ച ആദ്യത്തെ രോഗിയാണ് ഇവർ. മെയ് 25 ന് ചെന്നൈയിൽ നിന്നുമാണ് മീനാക്ഷിയമ്മാൾ നാട്ടിൽ എത്തിയത്. സഹോദരന്റെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇവർക്ക് പെട്ടെന്ന് പനിയും പ്രമേഹവും കൂടിയതിനെ തുടർന്ന് ഇവരെ മെയ് 28 ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.  

ഇവരുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു പിന്നീട് പരണശേഷമുള്ള പരിശോധനയിലാണ് കോറോണ സ്ഥിരീകരിച്ചത്.  ഇവർക്ക് ന്യൂമോണിയ കൂടി ഉണ്ടായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.  ഇതിനിടയിൽ ഇവരുടെ സഹോദരന്റെ കുട്ടി പാലക്കാട് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.