പാലക്കാട്: പറമ്പിക്കുളം ഒറവമ്പാടി ഊരിൽ രോഗിയായ വീട്ടമ്മയെ ആശുപത്രിയിലെത്തിക്കാൻ മുളമഞ്ചലിൽ ഏഴ് കിലോമീറ്റർ ചുമന്ന് ഊരുകാർ. വീട്ടമ്മയെ ചുമന്നുകൊണ്ടുവന്ന ഊരുകാർക്ക് നേരെ ആക്രമിക്കാൻ ഒറ്റയാനും പാഞ്ഞടുത്തു. ഞായറാഴ്ച ഛർദിയെത്തുടർന്ന് ബോധരഹിതയായ മണി കാളിയപ്പനെയാണ് (48) ഏഴ് കിലോമീറ്റർ മഞ്ചലിൽ ചുമന്ന് സാഹസികമായി പുഴ കടത്തി ആശുപത്രിയിലെത്തിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവരെ ചുമന്ന് തേക്കടി അല്ലിമൂപ്പൻ കോളനിയിൽ എത്തിച്ചശേഷം ജീപ്പിൽ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 2018ലെ പ്രളയത്തിലാണ് ചാലക്കുടിപ്പുഴയുടെ കൈവഴിയായ കുരിയാർകുറ്റി പുഴയിലെ കപ്പാർ പാലം തകർന്നത്. വാഹനങ്ങളൊന്നും ഊരിലേക്ക് എത്താത്തതിനാലാണ് രോഗിയെ മഞ്ചിലിൽ കെട്ടി ചുമക്കേണ്ടി വന്നത്.


അട്ടപ്പാടി ചുരത്തിൽ ലോറി മറി‍ഞ്ഞു; ​ഗതാ​ഗതം തടസ്സപ്പെട്ടു, അപകടകാരണം റോഡിന് നടുവിലെ വലിയ കുഴിയെന്ന് ആക്ഷേപം


പാലക്കാട്: അട്ടപ്പാടി ചുരത്തിൽ ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. അട്ടപ്പാടിയിൽ നിന്നും മണ്ണാർക്കാട്ടേക്ക് ചകിരിച്ചോറ് കയറ്റി പോയ എയ്ച്ചർ ലോറിയാണ് ഒമ്പതാം വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. രാവിലെ ആറ് മണിക്കാണ് അപകടമുണ്ടായത്. ആളപായമില്ല. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ബസ്സുകൾ അപകടം നടന്ന സ്ഥലം വരെ ആളെയെത്തിച്ച് അവിടെ നിന്നും മറ്റൊരു ബസ്സിൽ ആളുകളെ കയറ്റി സർവ്വീസ് നടത്തി. ചെറിയ വാഹനങ്ങൾ മാത്രമാണ് കടന്നുപോകുന്നത്.


ALSO READ: Cyclone: തൃശൂർ ചാലക്കുടിയിൽ വീണ്ടും മിന്നൽ ചുഴലി


ഒമ്പതാം വളവിൽ റോഡിന് മധ്യത്തിലായി വലിയ കുഴിയുണ്ട്. ഇതാണ് അപകടത്തിന് കാരണമായത്. വളവ് തിരിയുന്നതിനിടെ ഒരു ഭാഗം കുഴിയിലിറങ്ങിയതോടെ നിയന്ത്രണം തെറ്റി ലോറി വലത് ഭാഗത്തേക്ക് മറിയുകയായിരുന്നു. ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ലോറിയിൽ നിന്നും ചരക്ക് മറ്റൊരു ലോറിയിലേക്ക് മാറ്റി. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ലോറി മാറ്റി പത്തരയോടു കൂടി  ഗതാഗതം പുന:സ്ഥാപിച്ചു.


മഴയ്ക്ക് മുൻപ് ചുരത്തിൽ അറ്റകുറ്റപണികൾ നടത്തിയിരുന്നെങ്കിലും ഇപ്പോൾ വീണ്ടും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കിഫ്ബി ഫണ്ടുപയോഗിച്ച് ചുരം നവീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികൾ അനന്തമായി നീളുകയാണ്. ബദൽ റോഡെന്ന ആശയവും ഉടനെ പ്രയോഗത്തിൽ വരാൻ സാധ്യതയില്ല. ഏതെങ്കിലും തരത്തിലുള്ള അപകടം നടക്കുന്നതോടെ തങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്കായി നഗരങ്ങളിലെത്താൻ പ്രയാസപ്പെടുകയാണിപ്പോഴും അട്ടപ്പാടിയിലെ ജനങ്ങൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.