തൃശൂർ: ചാലക്കുടിയിൽ വിവിധ സ്ഥലങ്ങളിൽ വീണ്ടും മിന്നൽ ചുഴലി. ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. പടിഞ്ഞാറേ ചാലക്കുടിയിലും മുരിങ്ങൂരും ചുഴലിക്കാറ്റ് നാശം വിതച്ചു. ശക്തമായ കാറ്റിൽ പ്രദേശത്തെ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞു. തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ വീശുന്ന ആറാത്തെ ചുഴലിക്കാറ്റാണിത്. കഴിഞ്ഞ ദിവസം വരന്തരപ്പള്ളി, നന്തിപുലം, ആറ്റപ്പിള്ളി, കല്ലൂര്‍, മാഞ്ഞൂര്‍ മേഖലകളിൽ ചുഴലിക്കാറ്റ് വീശിയിരുന്നു.
കഴിഞ്ഞ മാസം, തൃശൂരിൽ മാളയിലെ അന്നമനടയിൽ മിന്നൽ ചുഴലി വീശിയിരുന്നു. ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായി. ഇരുന്നൂറിലേറെ മരങ്ങൾ കടപുഴകി വീണു. ശക്തമായ കാറ്റിൽ വീടുകളുടെ മേൽക്കൂരയിലുണ്ടായിരുന്ന ഓടുകൾ പറന്നു പോയി. പുലർച്ചെയാണ് ചുഴലിക്കാറ്റുണ്ടായത്. മുൻപ് തൃശൂരിലെ കുന്നംകുളത്തും സമാനമായ രീതിയിൽ ചുഴലിക്കാറ്റ് വീശിയിരുന്നു.
ALSO READ: Kerala Rain Alert: ഇന്ന്കൊണ്ട് മഴ കുറഞ്ഞേക്കും, 6 ജില്ലകളിൽ യെല്ലോ അലർട്ട്
ചുഴലിക്കാറ്റിൽ പ്രദേശത്തെ വൈദ്യുതി കമ്പികൾ പൊട്ടിവീണു. പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായി. അന്നമനട പഞ്ചായത്തിലെ പാലശ്ശേരി, എരയാംകുടി പ്രദേശത്താണ് ചുഴലിക്കാറ്റ് വീശിയത്. ജാതി, പ്ലാവ്, തേക്ക് എന്നിവയടക്കം ഇരുന്നൂറോളം മരങ്ങളും നൂറോളം വാഴകളും ഒടിഞ്ഞുവീണു. രണ്ട് മാസം മുൻപ് അന്നമനട പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിൽ ചുഴലിക്കാറ്റ് വീശിയിരുന്നു. ചാലക്കുടിപ്പുഴ കടന്നു പോകുന്ന പ്രദേശത്താണ് ചുഴലിക്കാറ്റടിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...