തിരുവനന്തപുരം:താന്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസേടുക്കതിരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സമ്മര്‍ദം ഉണ്ടായെന്ന ആരോപണവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പ്രസ്‌ക്ലബ്ബിലെ സംഭവവുമായി ബന്ധപെട്ട് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.പ്രസ്സ് ക്ലബ്ബില്‍ ചോദ്യം ചോദിച്ചതിനും മാധ്യമ പ്രവര്‍ത്തകരുടെ ഗ്രൂപ്പില്‍ അഭിപ്രായം പറഞ്ഞതിനുമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസേടുത്തതെന്ന വിമര്‍ശനം പോലീസിന് നേര്‍ക്ക്‌ ഇതേ തുടര്‍ന്ന് ഉയര്‍ന്നിട്ടുണ്ട്.മുന്‍ ഡിജിപി സെന്‍കുമാറും സുഭാഷ് വാസുവും പ്രസ്സ് ക്ലബ്ബില്‍ പത്രസമ്മേളനം നടത്തിയപ്പോള്‍ ഉണ്ടായ സംഭവത്തെ തുടര്‍ന്നാണ്‌ മുന്‍ ഡിജിപി രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ  പോലീസില്‍ പരാതി നല്‍കിയത്.


മാധ്യമ പ്രവര്‍ത്തകന്‍ സെന്‍കുമാറിന് എതിരെ പരാതി നൽകിയെങ്കിലും ദിവസങ്ങളോളം  പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല.പിന്നീട് കോടതിനിർദ്ദേശ പ്രകാരം സെൻകുമാറിനെതിരെ കൻറോണ്‍മെൻറ് പൊലീസ് കേസെടുക്കുകയായിരുന്നു. അതേസമയം സെന്‍കുമാര്‍ കേസെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നല്‍കിയ പരാതിയോടൊപ്പം നല്‍കിയ സാമ്പത്തിക ക്രമക്കേട് അടക്കമുള്ള പരാതി അന്വേഷിക്കുന്നതിന് തയ്യാറല്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്.


സർക്കാർ ഫണ്ട് വെട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ സിറ്റി പൊലീസ് കമ്മിഷണർക്കു നൽകിയ പരാതി അന്വേഷിച്ച കന്റോൺമെന്റ് പൊലീസ് പരാതി പൊലീസിനു നേരിട്ട് ഏറ്റെടുക്കാവുന്ന കുറ്റമല്ലെന്നും അഴിമതി നിരോധന നിയമ പ്രകാരം വിജിലൻസ് അന്വേഷിക്കേണ്ടതാണെന്നും പറഞ്ഞു കയ്യൊഴിയുകയായിരുന്നു എന്ന് സെന്‍കുമാര്‍ ആരോപിക്കുന്നു.


കേസിൽ എഫ് ഐ ആർ ഇടാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു സമ്മർദ്ദമുണ്ടായതായി അറിഞ്ഞു എന്ന് സെന്‍കുമാര്‍ ഇക്കാര്യത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്‌.തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മുന്‍ ഡിജിപി മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ച് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.നഴ്സുമാരുടെ സംഘടനയിൽ ഫണ്ട് വെട്ടിപ്പ് നടത്തിയ ജാസ്മിൻ ഷാക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് എടുത്തിരുന്നു.എന്ന കാര്യവും തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ മുന്‍ ഡിജിപി ചൂണ്ടിക്കാട്ടുന്നു.


മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ,