പത്തനംതിട്ട: ആറന്മുളയിലെ വാസ്തു ശാസ്ത്ര പഠനത്തിന്റെ ഇടവേളകളില്‍ വീട്ടിലെത്തുമ്പോള്‍ ചിരട്ടയിലുള്ള പണിതിരക്കിലാണ് കട്ടപ്പന സ്വദേശി പ്രിജിന്‍ എന്ന പത്തൊമ്പത്കാരന്‍. ചിരട്ട ഉപയോഗിച്ച് വിവിധ കരകൗശല വസ്തുക്കളാണ് പ്രിജിന്റെ കരവിരുതില്‍ പിറവിയെടുത്തത്. ചിരട്ടയില്‍ തീര്‍ത്ത  ശില്‍പ്പങ്ങള്‍ ആരെയും അമ്പരിപ്പിക്കുന്ന കാഴ്ചയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിസാരമായി നമ്മൾ വലിച്ചെറിയുന്ന ചിരട്ടകള്‍ ഉപയോഗിച്ച് വിസ്മയിപ്പിക്കുന്ന ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുകയാണ് ഉപ്പുതറ ഒന്‍പതേക്കര്‍ സ്വദേശി പ്രിജിന്‍. വ്യത്യസ്തങ്ങളായ ചിരട്ട പാത്രങ്ങള്‍, ഭരണികള്‍, കോപ്പകള്‍, കോഫി സെറ്റുകള്‍, ഡിന്നര്‍ സെറ്റുകള്‍ തുടങ്ങി നിരവധി നിത്യോപയോഗ വസ്തുക്കളും, അല്ലാത്തവയും പ്രജിന്‍ ചിരട്ടയില്‍ നിര്‍മിച്ചിട്ടുണ്ട്.

Read Also: പിഎഫ്ഐ നിരോധനം: ഐഎൻഎല്ലും പ്രതിരോധത്തിൽ, മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെയും ആരോപണങ്ങൾ 


വ്യത്യസ്ത രൂപങ്ങളില്‍ നിര്‍മിച്ചിട്ടുള്ള പൂച്ചെടികളാണ് ഏറെ കൗതുകം ഉണര്‍ത്തുന്നത്. പല രീതിയില്‍ ശേഖരിക്കുന്ന ചിരട്ടകളില്‍, കുറഞ്ഞത് ഏഴ് ദിവസമെങ്കിലും പണിപ്പെട്ടാണ് ഓരോ വസ്തുക്കളും നിര്‍മ്മിക്കുന്നത്. പല ആകൃതിയില്‍ വെട്ടിയെടുക്കുന്ന ചിരട്ടകള്‍ ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന പശയും, ഇവക്ക് നിറം ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന ചായങ്ങളും ഒഴിച്ചാല്‍, ബാക്കിയെല്ലാം ചിരട്ട തന്നെ. 


ശില്‍പ്പങ്ങളിലെ വിടവുകള്‍ അടയ്ക്കാന്‍ പോലും ചിരട്ട പൊടിച്ചാണ് ഉപയോഗിക്കുന്നത്. പത്താം ക്ലാസ് മുതലാണ് പ്രിജിന്‍ ചിരട്ട ഉപയോഗിചുള്ള നിര്‍മാണ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ഉപ്പുതറ വടക്കേപുത്തന്‍പുരക്കല്‍ പ്രകാശന്‍ -സരസു ദമ്പതികളുടെ മകനാണ് പ്രിജിന്‍. ആറന്‍മുളയില്‍ വാസ്തുശാസ്ത്ര വിദ്യാര്‍ഥിയാണ് നിലവില്‍. 

Read Also: Jammu Kashmir Encounter: ജമ്മുകശ്മീരിൽ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ച് സുരക്ഷാ സേന; ആയുധങ്ങൾ പിടികൂടി


ഇപ്പോള്‍ പഠനത്തിന്റെ ഇടവേളകളില്‍ വീട്ടിലെത്തുമ്പോഴാണ്  ചിരട്ടയില്‍ ജീവന്‍ തുടിക്കുന്ന കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നത്. നിരവധി ആളുകളാണ് വസ്തുക്കള്‍ വങ്ങിക്കുവാന്‍ പ്രജിനെ തേടിയെത്തുന്നത്. കൂടാതെ ഓര്‍ഡര്‍ അനുസരിച്ചും ശില്പങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.