തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തിൽ ചിലർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചു. അവരുടെ ക്രൂരമായ കൊലപാതകം അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിച്ചെന്നും കുമ്മനം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജനാധിപത്യ മൂല്യമുള്ളവരെല്ലാം ഈ ക്രൂരകൃത്യത്തിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെയെല്ലാം നിയമത്തിനു മുന്നിൽക്കൊണ്ടുവരണമെന്നു ആവശ്യപ്പെട്ട കുമ്മനം, സംഭവത്തിൽ ബിജെപി കേരളഘടകം ശക്തമായി അപലപിക്കുന്നുവെന്നും സൂചിപ്പിച്ചു. 


സമാന സാഹചര്യത്തിൽ എം.എം കൽബുർഗി കൊല്ലപ്പെട്ട്‌ രണ്ടു വർഷം കഴിഞ്ഞിട്ടും കൊലപാതകികളെ പിടികൂടാൻ കർണാടക  സർക്കാരിന് കഴിഞ്ഞില്ലെന്നും ആരോപിച്ചു. ഗൗരി ലങ്കേഷിന്റെ കേസിലെങ്കിലും സത്യം പുറത്തുവരാൻ സി.ബി.ഐ അന്വേഷണം നടത്തണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.