കോഴിക്കോട്: പി. വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കില്‍ ജിയോളജി വകുപ്പിന്‍റെ പരിശോധന. പാര്‍ക്കില്‍ മണ്ണിടിച്ചില്‍ ഉണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ നടക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്തമഴയില്‍ വാട്ടര്‍ തീം പാര്‍ക്കിന് സമീപം ഉരുള്‍പൊട്ടല്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഉരുള്‍പൊട്ടല്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ എംഎല്‍എ മറച്ചുവെച്ചതായും ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


പാര്‍ക്ക് സ്ഥിതിചെയ്യുന്ന കക്കാടംപൊയില്‍ പ്രകൃതിദുരന്ത സാധ്യതയില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോടിന്‍റെ കിഴക്കന്‍ മേഖലകളില്‍ സര്‍വ്വനാശം വിതച്ച കനത്തമഴയില്‍ പാര്‍ക്കിന്‍റെ പിന്നിലുള്ള സ്ഥലത്ത് ഉരുള്‍പൊട്ടലുണ്ടാവുകയായിരുന്നു.