Thiruvananthapuram: സംസ്ഥാനത്തെ സ്വർണ്ണവില (Gold Price)  തുടർച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 160 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 36,560. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വിലയിൽ 20 രൂപയാണ് കുറവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാമ സ്വർണ്ണത്തിന്റെ വില 4570 രൂപയായി. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നലത്തെ വില 36,720 രൂപയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് (Kerala) 1 ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 4570 രൂപയും, ഒരു ഗ്രാമ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 4,986 രൂപയുമാണ്. ഒരു ഗ്രാമ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 24 രൂപയാണ് കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 36,560 രൂപയും ഒരു പവൻ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 39,888 രൂപയുമാണ്. ഒരു പവൻ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 192 രൂപയാണ് കുറഞ്ഞത്.


ALSO READ: COVID Vaccination ശേഷം രണ്ട വർഷത്തിനുള്ളിൽ മരിക്കുമെന്ന വാർത്ത വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ


 അതേസമയം ആഗോള വിപണിയിൽ സ്വർണ്ണവില (Gold Price) മാറ്റമില്ലാതെ തുടരുകയാണ്. ഡോളർ മുന്നേറിയത് ആഗോള തലത്തിൽ സ്വർണ്ണ വില പിടിച്ച് നിർത്താൻ സഹായിച്ചുവെന്നാണ് കരുതുന്നത്. അതുകൂടാതെ ആഗോള തലത്തിൽ സമ്പദ്ഘടന മെച്ചപ്പെടാൻ ആരംഭിച്ചതും ആഗോളതലത്തിലെ സ്വർണ്ണവിലയെ ബാധിച്ചുണ്ടെന്നാണ് വിലയിരുത്തുന്നത്.


ALSO READ: Aadhaar Card ന്റെ ഈ സേവനം ഇനി ലഭ്യമല്ല; UIDAI തീരുമാനത്തിന് പിന്നിലെ കാരണം?


അതെ സമയമാ രാജ്യത്ത് വെള്ളി ആഭരണങ്ങളുടെ ബിവിലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 1 ഗ്രാമ വെള്ളിയുടെ വില 72 രൂപയാണ്. 8 ഗ്രാമ വെള്ളിയുടെ വില 576 രൂപയാണ്. കമ്മോഡിറ്റി വിപണിയിൽ സ്വർണത്തിന്റെ വില 0.25 ശതമാനം കുറഞ്ഞ് 10 ഗ്രാമിന് 48460  രൂപയായി.'


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.