COVID Vaccination ശേഷം രണ്ട വർഷത്തിനുള്ളിൽ മരിക്കുമെന്ന വാർത്ത വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

COVID Vaccine സ്വീകരിച്ചതിന് ശേഷം രണ്ട് വർഷത്തിനുള്ളിൽ മരണം സംഭവിക്കുമെന്നുള്ള വാർത്ത വ്യാജമാണെന്ന് ഇന്ന് മുഖ്യമമന്ത്രി വാർത്ത സമ്മേളനത്തിലൂടെ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : May 28, 2021, 02:21 AM IST
  • മനുഷ്യരുടെ അതിജീവനം ഒരു വലിയ പ്രതിസന്ധിയെ നേരിടുന്ന ഇത്തരം ഘട്ടത്തിൽ അതു കൂടുതൽ ദുഷ്‌കരമാക്കുന്ന പ്രചരണങ്ങളിലേർപ്പെടുന്നവർ ചെയ്യുന്നത് നീതീകരിക്കാനാവാത്ത കുറ്റകൃത്യമാണ്.
  • അതു മനസ്സിലാക്കി, ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.
  • അത്തരം പ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്നവരെ നിയമാനുസൃതമായി ശക്തമായി സർക്കാർ നേരിടുമെന്ന് മുഖ്യമന്ത്രി
COVID Vaccination ശേഷം രണ്ട വർഷത്തിനുള്ളിൽ മരിക്കുമെന്ന വാർത്ത വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Thiruvananthapuram : സമൂഹ മാധ്യമങ്ങളിൽ വലിയതോതിൽ പ്രാചരമുള്ള ഒരു വീഡിയോയാണ് കോവിഡ് വാക്സിൻ (COVID Vaccine) സ്വീകരിച്ചതിന് ശേഷം രണ്ട് വർഷത്തിനുള്ള മരണം സംഭവിക്കുമെന്നുള്ളത്. ഇത് സത്യത്തിൽ വ്യാജമായ ഒരു വീഡിയോ ആണെന്ന് തെളിയിക്കുകയും ചെയ്ത. ഈ വീഡിയോ വ്യാജ വീഡിയോ (Fake Video) ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) വാർത്ത സമ്മേളനത്തിലൂടെ അറിയിക്കുകയും ചെയ്തു.

വാക്‌സിനെടുത്താൽ രണ്ടു വർഷത്തിനുള്ളിൽ മരണപ്പെടുമെന്ന വ്യാജ വാർത്ത സാമൂഹ്യമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ടെന്നും അത് പരിപൂർണമായും വ്യാജമാണെന്ന് ആ പ്രസ്താവന നൽകിയതായി വാർത്തയിൽ പറയുന്ന ശാസ്ത്രജ്ഞൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ALSO READ : ഇന്ത്യയിലെ കോവിഡ് മരണവുമായി ബന്ധപ്പെട്ടുള്ള New York Times റിപ്പോർട്ട് കേന്ദ്രം തള്ളി, റിപ്പോർട്ടിലെ വിവരങ്ങൾ അടിസ്ഥാന രഹിതമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

മനുഷ്യരുടെ അതിജീവനം ഒരു വലിയ പ്രതിസന്ധിയെ നേരിടുന്ന ഇത്തരം ഘട്ടത്തിൽ അതു കൂടുതൽ ദുഷ്‌കരമാക്കുന്ന പ്രചരണങ്ങളിലേർപ്പെടുന്നവർ ചെയ്യുന്നത് നീതീകരിക്കാനാവാത്ത കുറ്റകൃത്യമാണ്. അതു മനസ്സിലാക്കി, ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. അത്തരം പ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്നവരെ നിയമാനുസൃതമായി ശക്തമായി സർക്കാർ നേരിടും.

ALSO READ : Covid Vaccination: വ്യത്യസ്ത വാക്‌സിനുകള്‍ സ്വീകരിച്ചാലും ആശങ്കവേണ്ടെന്ന് കേന്ദ്രം

വാക്‌സിനേഷൻ ആണ് കോവിഡ് മഹാമാരിയെ മറികടക്കാൻ നമുക്ക് മുന്നിലുള്ള ഏറ്റവും ഫലപ്രദമായ ആയുധം. കേരളത്തിൽ തന്നെ ആദ്യഘട്ടത്തിൽ വാക്‌സിൻ ലഭിച്ച 60 വയസ്സിനു മുകളിലുള്ളവർക്കിടയിൽ രണ്ടാമത്തെ തരംഗത്തിൽ രോഗവ്യാപനം കുറവാണ് എന്നതും രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേർക്കും ഗുരുതരമായ അവസ്ഥ നേരിടേണ്ടി വന്നില്ല എന്നതും വാക്്‌സിനേഷൻ ഫലപ്രദമാണ് എന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News