കൊച്ചി: തിരുവനന്തപുരം UAE കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസി(Gold Smuggling Case)ല്‍ മന്ത്രി കെടി ജലീലി(KT Jaleel)ന് ക്ലീന്‍ ചിറ്റില്ല. മന്ത്രിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ചു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മേധാവി രംഗത്തെത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വപ്നയ്ക്കൊപ്പം മന്ത്രിപുത്രന്‍ സിനിമാ താരത്തിന്‍റെ ഹോട്ടലില്‍, തെളിവായി ചിത്രങ്ങള്‍


കേസില്‍ മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. മന്ത്രിയെ ചോദ്യം ചെയ്യുന്നത് അവസാനിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം അന്വേഷണ പരിധിയിലാണെന്നും ഇഡി വ്യക്തമാക്കി. നിലവില്‍, മന്ത്രിയില്‍ നിന്നും ലഭിച്ച മൊഴി വിലയിരുത്തിയ ശേഷമാകും വീണ്ടും ചോദ്യം ചെയ്യുക.


Gold smuggling case: അന്വേഷണം വൻ സ്രാവുകളിലേയ്ക്ക്; മന്ത്രി മകന്റെ പങ്കും അന്വേഷിക്കണം..!


സ്വകാര്യ സ്വത്ത് സമ്പാദനം, മതഗ്രന്ഥങ്ങള്‍ എന്ന പേരില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടോ എന്നിവയുള്‍പ്പടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരാനുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുക. കൂടാതെ, മന്ത്രി നല്‍കിയ വിവരങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും പല ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കിയില്ലെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.


സ്വർണ്ണക്കടത്ത് കേസ്: മന്ത്രി ജലീലിന് കുരുക്ക് മുറുകുന്നു; കസ്റ്റംസും ചോദ്യം ചെയ്യും..!


കെടി ജലീലിന്റെ മൊഴി ഇതിനകം കേന്ദ്ര മേധാവിയ്ക്ക് കൈമാറിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം വ്യക്തത വരാനുള്ള കാര്യങ്ങള്‍ മന്ത്രിയില്‍ നിന്നും ചോദിച്ചറിയും. അതേസമയം, മന്ത്രി ഇപി ജയരാജ(EP Jayarajan)ന്‍റെ മകനെയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്.


ദേ, മന്ത്രി കെ.ടി ജലീല്‍ ഇവിടുണ്ട്...!! പാര്‍ട്ടി പ്രവര്‍ത്തകന്‍റെ കുട്ടിക്ക് ചോറൂണും പേരിടലും നടത്തി മന്ത്രി ..!!


സ്വപ്നസുരേഷു(Swapna Suresh)മായി മന്ത്രിപുത്രനുള്ള ബന്ധത്തെ കുറച്ചുള്ള വിശദമായ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി പുത്രനെയും അന്വേഷണ പരിധിയില്‍ കൊണ്ടുവന്നിരിക്കുന്നത്.