കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി സംസ്ഥാനത്തെ മുതിര്‍ന്ന മന്ത്രിയുടെ മകന് സൗഹൃദമുള്ളതായി അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവ് ലഭിച്ചു. തലസ്ഥാനത്തെ പ്രമുഖ ചലച്ചിത്ര താരങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ മുറിയില്‍ സ്വപ്നയ്ക്കൊപ്പം സമയം ചിലവഴിക്കുന്ന മന്ത്രിപുത്രന്‍റെ ചിത്രങ്ങളാണ് പോലീസിനു ലഭിച്ചത്.
Gold smuggling case: അന്വേഷണം വൻ സ്രാവുകളിലേയ്ക്ക്; മന്ത്രി മകന്റെ പങ്കും അന്വേഷിക്കണം..!
ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ മന്ത്രിപുത്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ലൈഫ് മിഷന്‍ പദ്ധതിയില്‍ കമ്മീഷനായി പോയെന്ന് കരുതുന്ന 4 കോടി രൂപയുടെ പങ്കു മന്ത്രി പുത്രന്‍കൈപ്പറ്റിയതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഒരു യോഗത്തില്‍ പങ്കെടുക്കാനായി മന്ത്രി ദുബായിലേക്ക് പോകുന്നതിനു മുന്‍പായിരുന്നു ഈ ഇടപാടെന്നാണ് സൂചന.
സ്വർണ്ണക്കടത്ത് കേസ്: മന്ത്രി ജലീലിന് കുരുക്ക് മുറുകുന്നു; കസ്റ്റംസും ചോദ്യം ചെയ്യും..!
ഇവര്‍ക്കൊപ്പം മറ്റൊരു ഇടനിലക്കാരനും ഹോട്ടല്‍ മുറിയിലുണ്ടായിരുന്നു. കമ്മീഷനില്‍ വലിയൊരു പങ്ക് ഇയാള്‍ക്ക് നല്‍കാമെന്ന വാഗ്ദാനം ലംഘിച്ചതോടെയാണ് ചിത്രങ്ങള്‍ പുറത്തുവന്നത്. ലൈഫ് മിഷന്‍ ഇടപാടില്‍ യൂണിടാക്കിന്‍റെയും റെഡ് ക്രസന്‍റിന്‍റെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നത് മന്ത്രിപുത്രനാണെന്നും സൂചനയുണ്ട്.
കസ്റ്റംസ്, എൻഐഎ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജന്‍സികളാണ് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്നത്. ഈ മൂന്ന് ഏജന്‍സികളുടെയും പക്കല്‍ മന്ത്രിപുത്രന്റെയും സ്വപ്നയുടെയും ബന്ധം തെളിയിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.