തൃശൂർ: സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം വൻ സ്രാവുകളിലേയക്കെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേസിൽ മന്ത്രി ഇ. പി. ജയരാജന്റെ മകന്റെ പങ്ക് അന്വേഷിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Also read: സ്വർണ്ണക്കടത്ത് കേസ്: മന്ത്രി ജലീലിന് കുരുക്ക് മുറുകുന്നു; കസ്റ്റംസും ചോദ്യം ചെയ്യും..!
സർക്കാരിലും പാർട്ടിയിലും ഉള്ളവർ കൂടുങ്ങുമ്പോൾ അന്വേഷണ ഏജൻസികൾക്ക് വിമർശനങ്ങൾ നേരിടേണ്ടി വരുമെന്നും അത് ജലീലിനെ കൂടാതെ ഇപിയുടെ മകന്റെ പേരുകൂടി വന്നതു കൊണ്ടാണെന്നും സുരേന്ദ്രൻ ആരോപിച്ചു. കേന്ദ്ര ഏജൻസികളെ കുറ്റപ്പെടുത്തുന്നത് നിയമ വാഴ്ചയോടുള്ള വെല്ലുവിളിയാണ് എന്ന് പറഞ്ഞ സുരേന്ദ്രൻ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നതെന്നും ഇപ്പോൾ വമ്പൻ സ്രാവുകൾ കൂടുങ്ങുമോ എന്ന ഭയമാണ് ഇഡിക്കെതിരെ തിരിയാനുള്ള കാരണമെന്നും അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ് എന്ന ആരോപണത്തിന് മുഖ്യൻ മറുപടി നൽക്ണമെന്നും സുരേന്ദ്രൻ പറഞ്ഞു.
Also read: അമിത് ഷായെ വീണ്ടും എയിംസിൽ പ്രവേശിപ്പിച്ചു
ഇതിനിടയിൽ ആശുപത്രി ജീവനക്കാരുടെ ഫോൺ ഉപയോഗിച്ച് സ്വപ്ന സുരേഷ് ചില ഉന്നതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതിന് ഉത്തരവാദി സർക്കാർ ആണെന്നും ആരോപിച്ച സുരേന്ദ്രൻ സ്വപ്നയെ കേരളാ പൊലീസിന് വിട്ടുകൊടുക്കാനുള്ള സർക്കാരിന്റെ നീക്കം കേസ് അട്ടിമറിക്കാനാണെന്നും ആരോപിച്ചു.