തിരുവനന്തപുരം:സ്വർണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് പ്രക്ഷോഭം ശക്തമാക്കാന്‍ ബിജെപി തയ്യാറെടുക്കുന്നു.
സ്വർണ്ണക്കള്ളക്കടത്ത് കേസിലെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത്  മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആഗസ്റ്റ് 23 ന് തിരുവനന്തപുരം പാർട്ടി സംസ്ഥാന ഓഫീസിൽ ഉപവസിക്കുമെന്ന് 
പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ അറിയിച്ചു.
ആഗസ്റ്റ് മുതൽ ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ നടത്തിവരുന്ന റിലേ ഉപവാസ സമരങ്ങളുടെ അവസാനത്തേതാണ് സംസ്ഥാന അദ്ധ്യക്ഷന്റെ  ഉപവാസം. 
തുടർന്നുള്ള സമരപരിപാടികൾ ആഗസ്റ്റ് 24 ന് തിരുവനന്തപുരത്ത് ചേരുന്ന കോർ കമ്മിറ്റി യോഗം രൂപം നൽകുമെന്നും ജോര്‍ജ് കുര്യന്‍ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

നിയമസഭാ സമ്മേളിക്കുന്ന ഓഗസ്റ്റ് 24 ന് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ്  ഒ രാജഗോപാൽ എം.എൽ.എ യുടെ നേതൃത്വത്തിൽ 
ബി.ജെ.പി നേതാക്കൾ നിയമസഭാ മന്ദിരത്തിനു മുന്നിൽ ധർണ്ണനടത്തുന്നത്.
ഇത് ദുർഗന്ധം വമിക്കുന്ന സർക്കാരാണെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി ജോര്‍ജ് കുര്യന്‍ പറഞ്ഞു.


Also Read:സ്വര്‍ണക്കടത്ത് കേസ്;പ്രതികളുടെ വിദേശ യാത്രകളിലും ലൈഫ് മിഷനിലും എന്‍ഐഎയ്ക്ക് നിര്‍ണ്ണായക വിവരം ലഭിച്ചു!


 


ഒരു മന്ത്രി തന്നെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തനിൽ  നിന്നും ദുർഗന്ധം വമിക്കുന്നു എന്ന് പറയുന്ന സാഹചര്യത്തിൽ, 
പൊതുജനങ്ങൾ എത്രമാത്രം ദുർഗന്ധം അനുഭവിക്കുന്നതെന്ന് വ്യക്തമാണ്. മുഖ്യമന്ത്രി ശിവശങ്കരൻറെ ആരാധകനാണെന്ന കാര്യം അദ്ദേഹത്തിൻറെ 
പ്രതിദിനമുള്ള പത്രസമ്മേളനത്തിൽ ജനങ്ങൾക്ക് മനസ്സിലായതാണ്. സ്വർണ്ണ കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി 
സംസ്ഥാന അദ്ധ്യക്ഷൻ  കെ സുരേന്ദ്രൻ പറഞ്ഞപ്പോൾ മുഖ്യമന്ത്രി പറഞ്ഞത്  "നാക്കിന് കരുത്തുണ്ടെന്ന് കരുതി എൻറെ ഓഫീസിനെതിരെ എന്തും പറയാം 
എന്ന് കരുതരുത്" എന്നാണ്. സ്പ്രിംഗളർ അഴിമതി കേസ് വന്നപ്പോൾ ശിവശങ്കരനെപ്പറ്റി പറഞ്ഞത് സത്യസന്ധനായ ഉദ്യോഗസ്ഥനെ അപകീർത്തിപ്പെടുത്താൻ 
ശ്രമിക്കുന്നു എന്നാണ്. മറ്റൊരു മന്ത്രി പറഞ്ഞത് ജാഗ്രത കുറവുണ്ടായിട്ടുണ്ട് എന്നാണ്. മുഖ്യമന്ത്രിക്ക് ജാഗ്രത കുറവുണ്ടായി എന്നൊരു മന്ത്രിപറഞ്ഞാൽ 
ഒന്നുകിൽ മുഖ്യമന്ത്രി സ്ഥാനമൊഴിയണം അല്ലെങ്കിൽ ആ മന്ത്രിയെ പുറത്താക്കണം. സ്വന്തം പാർട്ടിയിലെ മന്ത്രിമാർക്ക് തന്നെ മുഖ്യമന്ത്രിയിൽ 
വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവച്ചൊഴിയണമെന്ന് ബി.ജെ.പി ആവശ്യപ്പെടുകയാണെന്ന് ജോര്‍ജ് കുര്യന്‍ കൂട്ടിചേര്‍ത്തു.