സ്വർണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്!
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണക്കടത്ത് കസ്റ്റംസ് പിടിച്ച കേസിൽ ഫലപ്രദമായ അന്വേഷണം നടത്താൻ അടിയന്തര ഇടപെടൽ
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണക്കടത്ത് കസ്റ്റംസ് പിടിച്ച കേസിൽ ഫലപ്രദമായ അന്വേഷണം നടത്താൻ അടിയന്തര ഇടപെടൽ
വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് വലിയ അളവിൽ സ്വർണം കള്ളക്കടത്ത് നടത്താനുണ്ടായ ശ്രമം അത്യധികം ഗൗരവമുള്ളതാണ്.
കുറ്റകൃത്യം കസ്റ്റംസ് അന്വേഷിക്കുന്നതായാണ് മനസ്സിലാക്കുന്നത് എന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ ബാധിക്കുന്നതുമാണ് ഈ സംഭവം.
വിവിധ മാനങ്ങളിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതാണ് ഈ കേസ് .എന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടികാട്ടുന്നു.
ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണമാണ് നടക്കേണ്ടത്.
കള്ളക്കടത്തിന്റെ ഉറവിടം മുതൽ എത്തിച്ചേരുന്നിടം വരെ ഏതെന്ന് വെളിപ്പെടുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം എന്നും
മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
ഇത്തരമൊന്ന് ആവർത്തിക്കാത്ത വിധം ഈ കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണം.
അന്വേഷണ ഏജൻസികൾക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും സംസ്ഥാന സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് അയച്ച കത്തിലും ഇതേ കാര്യങ്ങൾ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിപക്ഷം സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപെട്ട് രംഗത്ത് വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്.
നേരത്തെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ കേസിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചോദിച്ച് മനസിലാക്കി എന്നാണ് വിവരം.
എന്‍ഐഎ യും സ്വര്‍ണ്ണക്കടത്തിലെ പണം എന്തിനൊക്കെ ഉപയോഗിക്കുന്നു എന്ന കാര്യത്തില്‍ പ്രാഥമിക വിവര ശേഖരണം നത്തിയിട്ടുണ്ട്.
സ്വര്‍ണ്ണക്കടത്ത് കേസ് സംസ്ഥനത്ത് രാഷ്ട്രീയ വിഷയമായി മാറിയ സാഹചര്യത്തില്‍ സിപിഎം കേന്ദ്രനേതൃത്വവും സിബിഐ അന്വേഷണം
എന്ന നിലപാട് സ്വീകരിച്ചിരുന്നു,എന്തായാലും മുഖ്യമന്ത്രി തന്നെ കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം ആവശ്യപെട്ട് പ്രധാനമന്ത്രിക്ക്
കത്തയച്ചിരിക്കുകയാണ്.