ന്യൂഡല്‍ഹി:സ്വര്‍ണ്ണക്കടത്ത് കേസില്‍ നിലപാട് വ്യക്തമാക്കി സിപിഎം കെന്ദ്രനേതൃത്വം,ഒരു പാര്‍ട്ടി അംഗവും വിഷയത്തില്‍
ഉള്‍പ്പെട്ടിട്ടില്ലെന്നും തെറ്റ് ചെയ്തവര്‍ ശിക്ഷ വാങ്ങുമെന്നുമാണ് സിപിഎം നിലപാട്,
സിപിഎം പോളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയാണ് നിലപാട് വ്യക്തമാക്കിയത്.
കേരളത്തിലെ സ്വര്‍ണ്ണ ക്കടത്തു കേസ് പാര്‍ട്ടിയെ ബാധിക്കുന്ന വിഷയമല്ലെന്നാണ് സി പി എം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
വിഷയത്തില്‍ പാര്‍ട്ടിക്കും സംസ്ഥാന സര്‍ക്കാരിനും ബന്ധമില്ല എന്നും സിപിഎം നേതൃത്വം വ്യക്തമാക്കുന്നു.
തെറ്റ് ചെയ്തവരെ പാര്‍ട്ടിയോ സര്‍ക്കാരോ സംരക്ഷിക്കുന്ന പ്രശനമില്ല എന്നും പാര്‍ട്ടി നേതാക്കള്‍ കൂട്ടിചേര്‍ക്കുന്നു.
ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കേണ്ടി വരുമെന്നും പി ബി അംഗം എസ രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
ഒരു പാര്‍ട്ടി അംഗവും വിഷയത്തില്‍ ഉള്‍പ്പെട്ടിട്ടില്ല .ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി എടുക്കും .
ഒരു തെറ്റ് കരനെയും സംരക്ഷിക്കുന്നതല്ല പാര്‍ട്ടിയുടെ നയം അദ്ധേഹം വ്യക്തമാക്കി.
തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ഉത്തരവാദിത്വമുണ്ടെന്നും സി പി എം കേന്ദ്ര നേതൃത്വം വ്യക്തമാക്കി
സ്വര്‍ണ്ണകള്ളക്കടത്ത്,ഇന്ത്യയും മറ്റൊരു രാജ്യവുമായുള്ള ബന്ധത്തിന്‍റെ വിഷയമാണ് .അതിനാല്‍ അന്വേഷണം നടത്തേണ്ടത് കേന്ദ്ര ഏജന്‍സികളാണ് .
സിബിഐ ഉള്‍പ്പെടെ കേന്ദ്ര അന്വേഷണ ഏജന്‍സി കേസ് അന്വേഷിക്കണമെന്നാണ് സി പി എം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
ഏതു ഏജന്‍സി അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനു തീരുമാനിക്കാമെന്നും സിപിഎം വ്യക്തമാക്കുന്നു.
ആരുടെ അന്വേഷണത്തിനും പാര്‍ട്ടി എതിരല്ല,എന്നാല്‍ സമഗ്രമായ അന്വേഷണം വേണമെന്നും ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതുള്‍പ്പെടെ
മുഴുവന്‍ വസ്തുതകളും പുറത്തു വരണമെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്,
അതിനിടെ,ഒരു പാര്‍ട്ടി അംഗവും വിഷയത്തില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നും തെറ്റ് ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും
തെറ്റുകാരെ സംരക്ഷിക്കുന്നത് പാര്‍ട്ടി നയമല്ലെന്നും സി പി എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.
യുഎഇ കോൺസുലേറ്റ് മായി ബന്ധപ്പെട്ട നയതന്ത്ര വിഷയം ആണ് ഇതെന്നും കാരാട്ട് വിശദീകരിച്ചു.
സംഭവത്തിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി,
അതേസമയം ബിജെപി നേതൃത്വം വിഷയം ദേശീയ തലത്തില്‍ സിപിഎമ്മിനെതിരെ ആയുധമാക്കുകയാണ്.
ഈ സാഹചര്യത്തില്‍ ബിജെപിയുടെ ആരോപണങ്ങള്‍ പ്രതിരോധിക്കുക എന്നതിലേക്ക് സിപിഎം നേതൃത്വം ഏറെ വൈകാതെ തന്നെ എത്തിച്ചേരും.
അതുകൊണ്ട് തന്നെ വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുന്നതിനും സാധ്യതയുണ്ട്,എന്നാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ കേന്ദ്ര നേതൃത്വം
സംസ്ഥാന ഘടകത്തെ വിശ്വാസത്തില്‍ എടുത്താണ് മുന്നോട്ട് പോകുന്നത് എന്ന് വ്യക്തമാക്കുന്നതാണ് നേതാക്കളുടെ പ്രതികരണം.