സ്വര്‍ണ്ണക്കടത്ത് കേസ്;മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍;മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമെന്ന് കേന്ദ്രമന്ത്രി!

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലാപാടിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്.

Last Updated : Jul 8, 2020, 06:54 PM IST
സ്വര്‍ണ്ണക്കടത്ത് കേസ്;മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍;മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമെന്ന് കേന്ദ്രമന്ത്രി!

ന്യൂഡല്‍ഹി:സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലാപാടിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്.

മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹം എന്ന് പറഞ്ഞ കേന്ദ്രമന്ത്രി വി മുരളീധരന്‍,ഭരണ സംവിധാനത്തിലെ ഉന്നതനായ ഒരു വ്യക്തിക്ക് ഈ കേസുമായുള്ള 
ബന്ധം പുറത്ത് വന്നിട്ടും കൈകഴുകി രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് എന്നും കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണ്ണക്കടത്ത് സംഭവവുമായി ബന്ധമുള്ള എല്ലാവരേയും നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് 
കേന്ദ്രമന്ത്രി പറഞ്ഞു.

Also Read:സ്വര്‍ണ്ണക്കടത്ത് കേസ്;പാര്‍ട്ടി ഉന്നതന്‍റെ പുത്രനെതിരെയും ആരോപണം!

 

കേസില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി,പ്രതികളെ സംരക്ഷിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാവരെയും നിയമത്തിന് മുന്നില്‍ 
കൊണ്ട് വരാന്‍ നടപടിയുണ്ടാകും എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഈ കേസില്‍ മുഖ്യമന്ത്രിയും സര്‍ക്കാരിന്‍റെ ഏജന്‍സികളും എന്ത് ചെയ്യുന്നുവെന്നാണ് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയേണ്ടത് എന്ന് കേന്ദ്രമന്ത്രി 
പറഞ്ഞു

Also Read:സ്വർണ്ണക്കടത്ത്;മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് കെ.സുരേന്ദ്രൻ

 

 

മുഖ്യമന്ത്രി ഐടി വകുപ്പിലെ ഒരു ജീവനക്കാരിയാണ് സ്വര്‍ണ്ണം കടത്ത് കേസിലെ പ്രതിയായിരിക്കുന്നത്.
അത് മുഖ്യമന്ത്രി മാറച്ച് വെയ്ക്കുകയാണ് എന്നും കേന്ദ്രമന്ത്രി പറയുന്നു, ഒരു കരാര്‍ ജീവനക്കാരി മാത്രമായിട്ടുള്ള ഈ സ്ത്രീ എങ്ങനെ 
സംസ്ഥാന സര്‍ക്കാരിന്റെ പൊതു പരിപാടികളുടെ മുഖ്യ സംഘാടകയും നടത്തിപ്പ് കാരിയും ആയി മാറിയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
ശിവശങ്കറിന്റെ ദുര്‍നടപ്പിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ രഹസ്യന്വേഷണ വിഭാഗം വിവരം നല്‍കിയില്ലെങ്കില്‍ അത് മുഖ്യമന്ത്രിയുടെ പിടിപ്പുകേട്
അല്ലേ എന്നും കേന്ദ്രമന്ത്രി ചോദിച്ചു.

Trending News