കോഴിക്കോട്: കോറോണ (Covid 19) ഭീതിയിൽ രാജ്യമൊട്ടാകെ സ്തംഭിച്ചിരിക്കുന്ന ഈ സമയത്ത് സ്വർണ്ണക്കടത്തിന് ഒരു പഞ്ഞവുമില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോറോണ വ്യാപിക്കുന്ന ഈ സമയത്ത് വിമാന സർവ്വീസുകളെല്ലാം നിർത്തിവയ്ക്കാൻ ഉത്തരവ് വന്നപ്പോൾ ഗൾഫിൽ നിന്നും വന്ന അവസാന വിമാനങ്ങളിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്തത് ഒന്നും രണ്ടുമല്ല നാലരകിലോയോളം വരുന്ന സ്വർണ്ണങ്ങളാണെന്നാണ് റിപ്പോർട്ട്. 


Also read: ചൊവ്വാഴ്ച ക്ഷീര സംഘങ്ങളിൽ നിന്നും പാൽ സംഭരിക്കില്ലെന്ന് മലബാർ മിൽമ


ഇന്നലെയും കഴിഞ്ഞ ആഴ്ചയിലെ ചില ദിവസങ്ങളിലുമായി ദുബായ്, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നും  വന്ന നാലു യാത്രാകാരിൽ നിന്നുമാണ് ഇത്രയും സ്വർണ്ണം പിടിച്ചെടുത്തത്. 


കോറോണ വൈറസ് വ്യാപകമായി പടരുന്ന ഈ സാഹചര്യത്തിൽ ജീവനും കൊണ്ട് ഓടുന്ന സമയത്തും എങ്ങനെ കള്ളക്കടത്ത് നടത്താമെന്ന ചിന്തയിലാണ് ഇപ്പോഴും ആളുകളെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.     


Also read: കോറോണ ഭീതി: കർഫ്യൂ പ്രഖ്യാപിച്ച് സൗദിയും


അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ  ശ്രമിച്ച വട്ടോളി സ്വദേശി ജാസിൻ ,  കാന്തപുരം സ്വദേശി ജംഷിദ് എന്നിവരിൽ നിന്നും 1.5 കിലോ സ്വർണ്ണ മിശ്രിതമാണ് പിടിച്ചെടുത്തത്. 


കൂടാതെ ഇന്നലെ ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽ നിന്നും വന്ന രണ്ട്  മലപ്പുറം സ്വദേശികളിൽ നിന്നും 815  ഗ്രാം, 1,197 കിലോ ഗ്രാം സ്വർണ്ണവുമാണ് പിടിച്ചെടുത്തത്.  ഇരുവരും ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.  


കരിപ്പൂർ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണ്ണം പിടികൂടിയത്. ബഹറൈനിൽ  നിന്നും കരിപ്പൂര് വഴി കടത്താൻ ശ്രമിച്ച 1.36 കിലോ ഗ്രാം സ്വർണ്ണം കോഴിക്കോട് പ്രിവനറ്റീവ് കസ്റ്റംസ് പിടികൂടിയിരുന്നു.