കോഴിക്കോട്: കോറോണ വൈറസ് സംസ്ഥാനത്തേയും പിടിവിടാതെ പിന്തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച ക്ഷീര സംഘങ്ങളിൽ നിന്നും പാൽ സംഭരിക്കില്ലെന്ന് മലബാർ മിൽമ അറിയിച്ചു.
ഇവിടെ പാൽ വിൽപ്പന നടത്താൻ കഴിയാത്ത സഹചര്യത്തിലാണ് ഇങ്ങനൊരു തീരുമാനമെടുത്തതെന്ന് മലബാർ മേഖലാ മാനേജിംഗ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
Also read: കോറോണ ഭീതി: കർഫ്യൂ പ്രഖ്യാപിച്ച് സൗദിയും
കോറോണ വൈറസ് പടരുന്നത് തടയാൻ സർക്കാർ നിർദ്ദേശിച്ച പ്രകാരം കടകളൊക്കെ അടഞ്ഞു കിടക്കുകയാണ്. അതുകൊണ്ടുതന്നെ പാൽ വിൽപന കുറയുകയും എന്നാൽ ക്ഷീര സംഘങ്ങളിൽ നിന്നുള്ള പാൽ സംഭരണം കൂടുകയും ചെയ്തു.
Also read: കോറോണ ഭീതി: മാർച്ച് 31 വരെ ട്രെയിനുകളൊന്നും ഓടില്ല
ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച ദിവസം പാൽ സംഭരണം തികച്ചും നിർത്തിവച്ചതായി അറിയിച്ചത്. കൂടാതെ ഇത്തരം നിയന്ത്രണങ്ങൾ ഇനിയും ഉണ്ടാകുമെന്നും മാനേജിംഗ് ഡയറക്ടർ അറിയിച്ചു.