റിയാദ്: ചൈനയിലെ വുഹാനിൽ നിന്നും ലോകമെങ്ങും പടർന്നു പന്തലിക്കുന്ന കോറോണയെ (covid 19) ഭയത്തോടെ നോക്കിനിൽക്കുകയാണ് ലോകരാജ്യങ്ങളെല്ലാം.
ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ എന്താണ് ചെയ്യേണ്ടതെന്ന ആശങ്കയിലാണ് എല്ലാപേരും. ഇതിന്റെ അടിസ്ഥാനത്തിൽ വൈറസ് കൂടുതൽ പടരാതിരിക്കാൻ വേണ്ടി കർശന മുൻകരുതലുമായി സൗദി അറേബ്യയും രംഗത്തിറങ്ങിയിരിക്കുകയാണ്.
Also read: കൊറോണ വൈറസ്; മരുന്നും ഭക്ഷണവും ആവശ്യമുണ്ടോ? ഇവര്‍ സഹായിക്കും...
മൂന്നാഴ്ചത്തെയ്ക്ക് സൽമാൻ രാജാവ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. വൈകുന്നേരം ഏഴു മുതൽ രാവിലെ ആറുവരെ ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
ഇന്നലെ സൗദിയിൽ 19 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെയായി 511 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
Also read: Corona അകലം പാലിക്കൽ; സേവാഗ് പങ്കുവെച്ച ഗാനം വൈറലാകുന്നു..
കോറോണ ബാധയെ ചെറുക്കാൻ മറ്റു രാജ്യങ്ങളെപ്പോലെ ഇന്ത്യയും കടുത്ത നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
രാജസ്ഥാൻ, പഞ്ചാബ്, തെലുങ്കാന, ഡൽഹി, ഉത്തരാഖണ്ഡ്, കേരളം എന്നീ സംസ്ഥാനങ്ങൾ മാർച്ച് 31 വരെ പൂർണമായി അടച്ചിടുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തരാഖണ്ഡ്,ഗോവ സർക്കാരുകൾ ജനതാ കർഫ്യൂ നീട്ടിയതായി അറിയിച്ചു.