COMMERCIAL BREAK
SCROLL TO CONTINUE READING

തി​രു​വ​ന​ന്ത​പു​രം: ഭാരതത്തിന്‍റെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് ഇന്നലെ വിഗ്യാന്‍ ഭവനില്‍ ദേശീയ പുരസ്‌കാര വിതരണം നടന്നത്. അവാര്‍ഡു ജേതാക്കളെ രണ്ടു തട്ടിലാക്കിയുള്ള അവാര്‍ഡു വിതരണവും ഇതാദ്യമായായിരുന്നു. ഇത് സംബന്ധിച്ച പ്രതിക്ഷേതവും പ്രതികരണവും ഇപ്പോഴും അവസാനിച്ചിട്ടില്ല. 


ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ച​ട​ങ്ങ് വിവാദമായ സംഭവത്തില്‍ കേ​ന്ദ്ര​സ​ർ​ക്കാ​ർ വീ​ണി​ട​ത്തു​കി​ട​ന്ന് ഉ​രു​ളു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം.​സു​ധീ​ര​ൻ. തെ​റ്റു സ​മ്മ​തി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ രാ​ജ്യ​ത്തോ​ടും പു​ര​സ്കാ​ര ജേ​താ​ക്ക​ളാ​യ ക​ലാ​പ്ര​തി​ഭ​ക​ളോ​ടും മാ​പ്പു പ​റ​യ​ണ​മെ​ന്ന് അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടു.


ക​ഴി​ഞ്ഞ 65 വ​ർ​ഷ​മാ​യി നി​ല​നി​ന്നു​വ​രു​ന്ന പാരമ്പര്യത്തില്‍നിന്നും വ്യ​തി​ച​ലി​ക്കു​ന്ന​തി​ന് തൃ​പ്തി​ക​ര​വും വി​ശ്വാ​സ​യോ​ഗ്യ​വു​മാ​യ ഒ​രു വി​ശ​ദീ​ക​ര​ണ​വും ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ഇ​തേ​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല;  സു​ധീ​ര​ൻ പ​റ​ഞ്ഞു.


പ്രോ​ട്ടോ​ക്കോ​ൾ എ​ന്ന​തു കാ​ല​ങ്ങ​ളാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു വ​രു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ലി​ഖി​ത രൂ​പ​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ധാ​ര​ണ പി​ശ​ക് വ​ന്നാ​ൽ നേ​രി​ട്ടു​ക​ണ്ട് പ​തി​വ് രീ​തി രാ​ഷ്ട്ര​പ​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ട​ ചുമതല കേ​ന്ദ്ര സ​ർ​ക്കാരിന് ഉണ്ട്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്, സു​ധീ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.


അതേസമയം, ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം ഒഴിവാക്കാമായിരുന്നു എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്‍റണി. അഭിപ്രായപ്പെട്ടു. ഈ വിവാദം കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയതാണെന്നു പറഞ്ഞ ആന്‍റണി ദേശീയ അവാര്‍ഡുകള്‍ രാഷ്ട്രപതിക്ക് നേരിട്ട് നല്‍കാന്‍ കഴിയില്ലെങ്കില്‍ അക്കാര്യം നേരത്തെ അവാര്‍ഡ് ജേതാക്കളെ മുന്‍കൂട്ടിഅറിയിക്കണമായിരുന്നുവെന്നും വ്യക്തമാക്കി.