പാലക്കാട്: നവംബര്‍ ഒന്നിന് ഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി മയക്കുമരുന്ന് പ്രതീകാത്മകമായി കത്തിച്ചപ്പോൾ പൊള്ളലേറ്റ് എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലുള്ള അക്ഷരയുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്. മന്ത്രി എംബി രാജേഷാണ് ഈ ഉറപ്പ് നൽകിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പേവിഷബാധ: വിദഗ്ധ സമിതി മന്ത്രി വീണാ ജോര്‍ജിന് അന്തിമ റിപ്പോര്‍ട്ട് കൈമാറി


വിഷയത്തില്‍ ആരോഗ്യമന്ത്രിയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും മന്ത്രി എം ബി രാജേഷ് അറിയിച്ചു.  വ്യക്തമാക്കി.  പാലക്കാട് പിസിഎഎല്‍പി സ്‌കൂള്‍ കാവശേരിയിലെ വിദ്യാര്‍ത്ഥിനിയായ അക്ഷരയ്ക്കാണ് പൊള്ളലേറ്റത്.  ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം അക്ഷരയെ എറണാകുളം മെഡിക്കൽ സെന്ററിൽ അഡ്മിറ്റ് ചെയ്തു.   അപകടത്തില്‍ പരുക്കേറ്റ അധ്യാപിക ജെസി മാത്യുവിനെ തൃശൂര്‍ ജൂബിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.  ഇരുവരെയും മന്ത്രി എംബി രാജേഷ് ആശുപത്രിയിലെത്തി കണ്ടിരുന്നു.  


Also Read: Viral Video: കാമുകിയോട് തമാശ കാണിച്ച കാമുകനെ പഞ്ഞിക്കിട്ട് കാമുകി, വീഡിയോ വൈറൽ


മാത്രമല്ല ചികിത്സയുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുകയുമുണ്ടായി. മികച്ച ചികിത്സ ഇരുവര്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും സാധ്യമായ എല്ലാ സഹായവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തുടര്‍ന്നും ഉണ്ടാകുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും എം ബി രാജേഷ് വ്യക്തമാക്കി.  


കത്ത് വിവാദം സിബിഐ അന്വേഷിക്കണം; ഹൈക്കോടതിയിൽ ഹർജി


തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ജുഡീഷ്യൽ അന്വേഷണമോ അല്ലെങ്കിൽ സിബിഐ അന്വേഷണമോ വേണം എന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ജിഎസ് ശ്രീകുമാർ ഹർജി സമർപ്പിച്ചത്.  ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. ഒഴിവുകൾ നികത്താൻ ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വലിയ അഴിമതിയാണ് ഈ കത്തിലൂടെ പുറത്തുവരുന്നത്.  തൊഴിൽരഹിതരുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും ഹർജിയിൽ പറയുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങൾ കോർപ്പറേഷൻ നടത്തി എന്ന കുറ്റപ്പെടുത്തലും ഈ ഹർജിയിലുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.