പൊലീസ് നിയമ ഭേദഗതിയിൽ നിന്നും സർക്കാർ പിന്മാറി
ഈ നിയമഭേദഗതിക്കെതി രെ പാർട്ടിക്കുള്ളിലും മുന്നണിയിലും നിന്നടക്കം ഉണ്ടായ ശക്തമായ വിമർശനങ്ങൾക്കൊടുവിലാണ് ഇങ്ങനൊരു തീരുമാനത്തിന് സർക്കാർ ഒരുങ്ങിയത്.
തിരുവനന്തപുരം: വിവാദ പൊലീസ് നിയമ ഭേദഗതിയിൽ നിന്നും സർക്കാർ പിന്മാറി. നിയമ ഭേദഗതി (Police Act Amendment) തൽക്കാലം നടപ്പിലാക്കേണ്ടത്തില്ലെന്നും ഇതിൽ നിന്നും പിന്മാറുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) പ്രസ്താവന ഇറക്കി.
Also read: Police act amendment: വിവാദ ഭാഗം തിരുത്താനൊരുങ്ങി സംസ്ഥാന സർക്കാർ
ഈ നിയമഭേദഗതിക്കെതി രെ പാർട്ടിക്കുള്ളിലും മുന്നണിയിലും നിന്നടക്കം ഉണ്ടായ ശക്തമായ വിമർശനങ്ങൾക്കൊടുവിലാണ് ഇങ്ങനൊരു തീരുമാനത്തിന് സർക്കാർ ഒരുങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നിയമസഭയിൽ നടത്തി അഭിപ്രായം കേട്ടശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
വിവിധ മേഖലകളിൽ നിന്നും വ്യാപകമായ വിമർശനമാണ് പൊലീസ് നിയമഭേദഗതിയിൽ ഉയർന്ന് വന്നത്. പ്രതിപക്ഷവും ബിജെപിയും സർക്കാരിനെതിരെ ആഞ്ഞടിക്കുകയാണ്. സിപിഎം കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയർന്നുവന്നിരുന്നത്.